ബേക്കൽ ഇൽയാസ് ജമാഅത്ത് ഖാസിയായി സയ്യദ് ജിഫ്‌രി മുത്തുക്കോയ തങ്ങൾ ചൊവ്വാഴ്ച സ്ഥാനമേൽക്കും

LATEST UPDATES

6/recent/ticker-posts

ബേക്കൽ ഇൽയാസ് ജമാഅത്ത് ഖാസിയായി സയ്യദ് ജിഫ്‌രി മുത്തുക്കോയ തങ്ങൾ ചൊവ്വാഴ്ച സ്ഥാനമേൽക്കും

 


ബേക്കൽ: ഇൽയാസ് മുസ്‌ലിം ജമാഅത്ത്‌ ഖാസിയായി സയ്യദ് ജിഫ്‌രി മുത്തുക്കോയ തങ്ങൾ നവംബർ 1 ന് ചൊവ്വാഴ്ച സ്ഥാനമേൽക്കും. വൈകുന്നേരം 4 മണിക്ക് ബേക്കൽ ഇൽയാസ് ജുമാമസ്ജിദ് അങ്കണത്തിൽ നടക്കുന്ന സ്ഥാനാരോഹണ സമ്മേളനം ഖത്തീബ് റഫീക്ക് സഖാഫി ദേലമ്പാടി ഉദ്ഘാടനം ചെയ്യും. സ്വാഗത സംഘം ചെയർമാൻ കെ.എ.മജീദ് ഹാജി അദ്ധ്യക്ഷത വഹിക്കും. മഗ്‌രിബ് നിസ്കാര ശേഷം ബേക്കൽ ജംഗ്ഷനിൽ നിന്നും ഖാസിയെ ഇൽയാസ് ജുമാ മസ്ജിദ് അങ്കണത്തിലേക്ക് ദഫ് മുട്ട് അകമ്പടിയോടെ ആനയിക്കും.


കുമ്പോൽ സയ്യദ് അലി തങ്ങൾ ഖാസിയെ തലപ്പാവ് അണിയിക്കും. ജമാഅത്ത് പ്രസിഡന്റ് കെ.മഹമൂദ് ഹാജി ഖാസിയെ ബൈഅത്ത് ചെയ്യും. അബ്ദുൾ അസീസ് അഷറഫി പാണത്തൂർ മുഖ്യപ്രഭാഷണവും, ബേക്കൽ ഖത്തീബ് ഷാഫി ബാഖവി ചാലിയം, മുദരിസ് ആസിഫ് ഹിമമി, ഖിളർ ജുമാ മസ്ജിദ് ഖത്തീബ് ഇർഷാദ് വാരിസി, ഹദ്ദാദ് ജുമാ മസ്ജിദ് ഖത്തീബ് ഹാരിസ് ഫാളിലി എന്നിവർ ആശംസാ പ്രസംഗവും നടത്തും.

Post a Comment

0 Comments