കഷായത്തില്‍ കലര്‍ത്തിയത് കോപ്പര്‍ സള്‍ഫേറ്റ്, ഷാരോണിനെ കൊന്നത് മറ്റൊരാളെ വിവാഹം കഴിക്കാന്‍

LATEST UPDATES

6/recent/ticker-posts

കഷായത്തില്‍ കലര്‍ത്തിയത് കോപ്പര്‍ സള്‍ഫേറ്റ്, ഷാരോണിനെ കൊന്നത് മറ്റൊരാളെ വിവാഹം കഴിക്കാന്‍

 



ഷാരോണ്‍ രാജിനെ ഒഴിവാക്കാന്‍ വേണ്ടിയാണ് വനിതാ സുഹൃത്ത് കൊലപാതകം നടത്തിയതെന്ന് പൊലീസ്. വനിതാ സുഹൃത്തിന് മറ്റൊരു വിവാഹം നിശ്ചയിച്ചിരുന്നു. അതിനാല്‍ ഷാരോണിനെ ഒഴിവാക്കാന്‍ കഷായത്തില്‍ വിഷം കലര്‍ത്തി നല്‍കുകയായിരുന്നുവെന്ന് വനിതാ സുഹൃത്ത് ഗ്രീഷ്മയുടെ കുറ്റസമ്മത മൊഴിയില്‍ പറയുന്നതായി പൊലീസ് പറയുന്നു.

കഷായത്തില്‍ കീടനാശിനിയാണ് കലര്‍ത്തി നല്‍കിയതെന്നാണ് അന്വേഷണ സംഘം പറയുന്നത്. ഷാരോണിന്റെ ആന്തരിക അവയവങ്ങളില്‍ നിന്ന് കോപ്പര്‍ സള്‍ഫേറ്റിന്റെ അംശം കണ്ടെത്തിയിട്ടുണ്ട്. തുരിശ് കാരണമാണോ ഷാരോണിന് മരണം സംഭവിച്ചത് എന്ന കാര്യത്തില്‍ ശാസ്ത്രീയ പരിശോധനയ്ക്ക് ശേഷം മാത്രമേ വ്യക്തത വരികയുള്ളൂവെന്നും പൊലീസ് പറയുന്നു.

 ഇന്ന് എട്ടുമണിക്കൂര്‍ നേരം നടത്തിയ ചോദ്യം ചെയ്യലിന് ഒടുവിലാണ് ഗ്രീഷ്മ കുറ്റം സമ്മതിച്ചത്. ചോദ്യം ചെയ്യലിനിടെ വനിതാ സുഹൃത്തിന്റെ മൊഴിയില്‍ വൈരുധ്യങ്ങള്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കുറ്റം സമ്മതിച്ചതെന്ന് പൊലീസ് പറയുന്നു. ശാസ്ത്രീയ പരിശോധനയ്ക്ക് ശേഷം മാത്രമേ കൊലപാതകത്തില്‍ സ്ഥിരീകരണം ലഭിക്കുകയുള്ളൂവെന്നും പൊലീസ് പറയുന്നു


വനിതാ സുഹൃത്തിന്റെ വീട്ടില്‍നിന്ന് 14നാണ് ഷാരോണ്‍ കഷായവും ജൂസും കുടിക്കുന്നത്. അന്നു രാത്രി ആശുപത്രിയില്‍ ചികിത്സ തേടി. ആന്തരിക അവയവങ്ങളുടെ പ്രവര്‍ത്തനം തകരാറിലായി 25നാണ് മരണം സംഭവിച്ചത്. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പാനീയത്തില്‍ ആഡിഡ് ചേര്‍ത്തു നല്‍കി എന്നതാണ് കുടുംബത്തിന്റെ ആരോപണം.

Post a Comment

0 Comments