ഓൾ കേരള പെയിന്റേഴ്‌സ് & പോളിഷേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം നടന്നു

LATEST UPDATES

6/recent/ticker-posts

ഓൾ കേരള പെയിന്റേഴ്‌സ് & പോളിഷേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം നടന്നു

 


ബേക്കൽ:  ഓൾ കേരള പെയിന്റേഴ്‌സ് & പോളിഷേഴ്സ് അസോസിയേഷൻ സ്വതന്ത്ര ട്രേഡ് യൂണിയൻ, കാസറഗോഡ് ജില്ലാ സമ്മേളനം വളരെ വിപുലമായ രീതിയിൽബേക്കൽ - പള്ളിക്കര റെഡ്മൂൺ ബീച്ചിൽ വെച്ച് നടന്നു.

    കാസറഗോഡ് ജില്ലാ പ്രസിഡന്റ്‌ സമീർ മാങ്ങാട് പതാക ഉയർത്തി.   നെഹ്‌റു നൃത്ത വിദ്യാലയത്തിലെ അനുസ്രീ ജെ എസ്, വിവാ ദാമോദരൻ എന്നീ വിദ്യാർത്ഥിനികളുടെ നൃത്തവിരുന്നോടെ ആരംഭിച്ചു. സമീർ മാങ്ങാടിന്റെ അദ്ധ്യക്ഷതയിൽ, ജില്ലാ സെക്രട്ടറി അശോകൻ എം സി സ്വാഗതം പറഞ്ഞു.


സംസ്ഥാന ജനറൽ സെക്രട്ടറി അനീഗർ പെരിങ്ങാല ഉദ്ഘാടനം ചെയ്തു.   തുടർന്ന്സംസ്ഥാന പ്രസിഡന്റ്‌ ഷാജി സി വി ഐഡി വിതരണവും വിശദീകരണവും നടത്തിയ സമ്മേളന പരിപാടിയിൽ, മുഖ്യാതിഥികളായിട്ടുള്ള,

 പോലീസ് ഓഫീസർമാർ സി ഐ, യു പി വിപിൻ, രജനീഷ്,എം സബ് ഇൻസ്‌പെക്ടർ ഓഫ് പോലീസ് ബേക്കൽ, എന്നിവർ ലഹരി മുക്ത ബോധവൽകരണം എന്ന വിഷയത്തെ ആസ്പതമാക്കി മുഖ്യപ്രഭാഷണം നടത്തി.

  കാര്യ പരിപാടികൾകിടയിലെ, പ്രശസ്ത കലാകാരൻ മധു ബേഡകം അവതരിപ്പിച്ച ഏകാങ്ക നാടകം, വേറിട്ട ഒരു കാഴ്ചാനുഭൂതിയും, ലഹരിവിപത്തിനെ കുറിച്ചുള്ള ഒരു സന്ദേശവും സമ്മാനിച്ചു,

 സമാപന പരിപാടിയിൽ സംസ്ഥാന ജോയിൻ സെക്രട്ടറി, സുനിൽ കായംകുളം,ആലപ്പുഴ ജില്ലാ സെക്രട്ടറി, രാജേഷ് പാറ്റൂർ, ട്രഷറർ സുനിൽ മുതുകുളം, കണ്ണൂർ ജില്ലാ സെക്രട്ടറി ഉണ്ണി പൂക്കോത്ത്, എന്നിവർ ആശംസകൾ അർപ്പിച്ചു കൊണ്ട് സംസാരിച്ചു,

 തുടർന്ന് ജില്ലാ കമ്മിറ്റി സെക്രട്ടറിയായി അശോകൻ എം സി യേയും, പ്രസിഡന്റ്‌ ആയി സമീർ മാങ്ങാടിനെയും, ട്രഷറർ ആയി ചന്ദ്രൻ മുന്നാടിനേയും,  ഐക്യഖണ്ഡേന തെരഞ്ഞെടുത്തു.

  ഹോസ്ദുർഗ് താലൂക് സെക്രട്ടറി ഹാഷിം നന്ദി പറഞ്ഞു.

Post a Comment

0 Comments