കാഞ്ഞങ്ങാട്: ആണ്‍സുഹൃത്തിനെ വീഡിയോകോളില്‍ വിളിച്ച് വിദ്യാര്‍ത്ഥിനി വീട്ടിനകത്ത് തൂങ്ങിമരിച്ച കേസിൽ യുവാവ് അറസ്റ്റിൽ. ആലാമിപ്പള്ളി കേരളാബാങ്കിന് സമീപത്തെ കെ.വിനോദ്കുമാറിൻ്റെ ഏകമകള്‍ നന്ദു21 ജീവനൊടുക്കിയ കേസിൽ കല്ലൂരാവി സ്വദേശി സുഹൈലാണ് 20 അറസ്റ്റിലായത്. ഹൊസ്ദുർഗ് പോലീസ് ഇൻസ്പെക്ടർ കെ.പി.ഷൈൻ അറസ്റ്റ് ചെയ്യുകയായിരുന്നു. യുവാവിനെ ഹൊസ് ദുർഗ് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാൻ്റ് ചെയ്തു.
വീട്ടിനകത്ത് ജനാലയിലാണ് യുവതി തൂങ്ങിമരിച്ചത്. കഴിഞ്ഞ ദിവസം വൈകീട്ട് 3 മണിയോടെയാണ് സംഭവം. പടന്നക്കാട് സികെ നായര്‍ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജിലെ ബിരുദവിദ്യാര്‍ത്ഥിനിയാണ് നന്ദു. ആണ്‍സുഹൃത്തായ യുവാവിനോട് വീഡിയോകോളില്‍ ഏറെ നേരെ സംസാരിച്ചശേഷം യുവാവ് കാണ്‍കെ ജനാലയിൽ കെട്ടി ആത്മഹത്യാശ്രമം നടത്തുകയായിരുന്നു. ഇതിനിടയില്‍ നന്ദുവിന്റെ കയ്യില്‍ നിന്നും ഫോണ്‍താഴെവീഴുകയും ചെയ്തു. പിന്നീട് യുവാവ് പലവട്ടം വിളിച്ചിട്ടും ഫോണ്‍ എടുത്തില്ല. ഇതോടെ ഭയന്ന യുവാവ് നന്ദുവിന്റെ സുഹൃത്തിനെ വിളിച്ച് വിവരം പറഞ്ഞു. സുഹൃത്ത് വിളിച്ച് പറഞ്ഞതിനെ തുടര്‍ന്ന് വീട്ടുകാര്‍ ചെന്ന് നോക്കിയപ്പോഴാണ് നന്ദുവിനെ തൂങ്ങിയനിലയില്‍ കണ്ടത്. പോലീസിലും യുവാവ് വിവരം അറിയിച്ചിരുന്നു. ഉടന്‍ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. പിന്നീട് യുവാവിനെ കേസിൽ ആത്മമഹത്യാ പ്രേരണ കുറ്റം ചുമത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.
0 Comments