കാഞ്ഞങ്ങാട്: പതിനെട്ടുകാരനെ കുപ്പി കൊണ്ട് തലയ്ക്കടിച്ച സംഭവത്തിൽ 37 പേർക്കെതിരെ ഹോസ്ദുർഗ് പോലീസ് നരഹത്യാശ്രമത്തിന് കേസെടുത്തു. രണ്ടുപേരെ അറസ്റ്റ് ചെയ്തു. കുശാൽനഗറിലെ ആദിൽ റഹ്മാൻ 18, ഇട്ടമ്മലിലെ അബ്റാർ 18 എന്നിവരാണ് പിടിയിലായത്. ഇന്നലെ വൈകുന്നേരം3 .20 ന് നോർത്ത് ചിത്താരി ബസ്റ്റോപ്പിനരികിലെ കടയ്ക്ക് മുമ്പിലാണ് സംഭവം.
ചിത്താരി വടക്കൻ വളപ്പിൽ അബ്ദുൾഖാദറിന്റെ മകൻ മുഹമ്മദ് ഷുഹദിനെയാണ് ഒരു സംഘം തടഞ്ഞു നിർത്തി ക്രൂരമായി മർദ്ദിച്ചത്. ഉനൈസാണ് മുഹമ്മദ് ഷുഹദിന്റെ തലയ്ക്ക് കുപ്പി കൊണ്ടടിച്ചത്. കേസിൽ ഉനൈസ് ഒന്നാം പ്രതിയാണ്.
ഉനൈസ്, ആദിൽ, അബ്റാർ, ഫർസാൻ, മിദ്്ലാജ്, ഫാസിൽ, നബ്ഹാൻ, കണ്ടാലറിയാവുന്ന 30 പേർ എന്നിങ്ങനെ 37 പേർക്കെതിരെയാണ് പോലീസ് നരഹത്യാശ്രമമടക്കമുള്ള വകുപ്പുകൾ ചേർത്ത് കേസെടുത്തത്.
0 Comments