ബദിയടുക്ക: കാറിലും ഓട്ടോയിലുമായി കടത്തിയ രണ്ട് കിലോയോളം കഞ്ചാവ് എക്സൈസ് പിടികൂടി. ഒരാള്‍ അറസ്റ്റിലാവുകയും മറ്റൊരാള്‍ ഓടി രക്ഷപ്പെടുകയും ചെയ്തു. കഞ്ചാവ് കടത്തിയ മാരുതി കാറും ഓട്ടോറിക്ഷയും കസ്റ്റഡിയിലെടുത്തു. നെക്രാജെ നാരംപാടിയിലെ മുഹമ്മദ് റഫീഖിനെ(35)യാണ് എക്സൈസ് അറസ്റ്റ് ചെയ്തത്. ബദിയടുക്ക എക്സൈസ് റെയ്ഞ്ച് ഇന്‍സ്പെക്ടര്‍ എച്ച്. വിനുവിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് ഇന്നലെ വൈകിട്ട് നെല്ലിക്കട്ട-ബദിയടുക്ക റോഡിലെ ബീജന്തടുക്കയില്‍ വാഹനപരിശോധന നടത്തുന്നതിനിടെ ബീജന്തടുക്ക ജംഗ്ഷനില്‍ നിന്ന് ചെടേക്കാല്‍ പോകുന്ന റോഡില്‍ 100 മീറ്റര്‍ മാറി ഓട്ടോറിക്ഷയും കാറും നിര്‍ത്തിയിട്ടത് എക്സൈസിന്റെ ശ്രദ്ധയില്‍ പെട്ടു. സംശയം തോന്നി എക്സൈസ് സംഘം അവിടെയെത്തിയപ്പോഴേക്കും കാറില്‍ നിന്ന് ഒരാള്‍ ഓടി രക്ഷപ്പെട്ടു. ഓട്ടോറിക്ഷയിലുണ്ടായിരുന്ന ആളെ ചോദ്യം ചെയ്തപ്പോള്‍ ഓട്ടോയില്‍ കഞ്ചാവ് സൂക്ഷിച്ചതായി വെളിപ്പെടുത്തി. ഓട്ടോയില്‍ നിന്ന് 270 ഗ്രാം കഞ്ചാവും കാറില്‍ നടത്തിയ പരിശോധനയില്‍ ഒന്നരക്കിലോ കഞ്ചാവും കണ്ടെടുത്തു. ഓടി രക്ഷപ്പെട്ടത് തെക്കില്‍ കുണ്ടടുക്കത്തെ മുഹമ്മദ് ഷെരീഫാണെന്ന് തിരിച്ചറിഞ്ഞു. ഓടിപ്പോയ ആളെ പിടികൂടുന്നതിന് രാത്രി ഏറെ വൈകും വരെ തിരച്ചില്‍ നടത്തിയെങ്കിലും കിട്ടിയില്ല. എക്സൈസ് പ്രിവന്റീവ് ഓഫീസര്‍മാരായ രാജീവന്‍, ജനാര്‍ദനന്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ അഫ്സല്‍, രമേശന്‍, അമല്‍ജിത്ത്, ജനാര്‍ദനന്‍ എന്നിവര്‍ പരിശോധക സംഘത്തിലുണ്ടായിരുന്നു.
0 Comments