എം എസ് എഫ് നെഹ്‌റു കോളേജ് കൺവെൻഷനും അനുമോദനവും സംഘടിപ്പിച്ചു

LATEST UPDATES

6/recent/ticker-posts

എം എസ് എഫ് നെഹ്‌റു കോളേജ് കൺവെൻഷനും അനുമോദനവും സംഘടിപ്പിച്ചു

 

പടന്നക്കാട്: എം.എസ്.എഫ് നെഹ്റു കോളജ് യൂണിറ്റ് കൺവെൻഷനും തെരഞ്ഞെടുപ്പ് അവലോകനയോഗവും എം.എസ്.എഫ് ജില്ലാ കമ്മിറ്റിയംഗം ജംഷീദ് ചിത്താരിയുടെ അധ്യക്ഷതയിൽ  ജില്ലാ ട്രഷറർ അസറുദ്ധീൻ മണിയനോടി ഉദ്ഘാടനം ചെയ്തു. പടന്നക്കാട് ശാഖ  

മുസ്ലിം ലീഗ് പ്രസിഡന്റ്‌  ഹസ്സൈനാർ ഹാജി മുഖ്യപ്രഭാഷണം നടത്തി.കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ പി ജി റപ്രസന്റേറ്റീവായി തെരഞ്ഞെടുത്ത മുഹമ്മദ് റാഫിക്കുള്ള യൂണിറ്റ് കമ്മിറ്റിയുടെ സ്നേഹോപഹാരം പ്രസിഡന്റ്‌  ഇബ്രാഹിം സമ്മാനിച്ചു.ഹരിത ജില്ലാ വൈസ് പ്രസിഡന്റ് മേനിനോഫ്രൂട്ടോ സി.എച്ച് മുഖ്യതിയായി.എം.എസ്.എഫ് മണ്ഡലം പ്രസിഡന്റ്‌ തൻവീർ മീനപ്പീസ്,മുൻസിപ്പൽ പ്രസിഡന്റ് യാസീൻ എച്.കെ എന്നിവർ ആശംസ അറിയിച്ചു. പുതിയ എം.എസ്.എഫ് യൂണിറ്റ് ഭാരവാഹികളായി പ്രസിഡന്റ് സൻവീദ് ഹസ്സൻ, ജനറൽ സെക്രട്ടറി മുഹമ്മദ്‌ തൗഫീഖ്,ട്രഷറർ ജസ്‌ന സി.എച്, വൈസ്.പ്രസിഡന്റ്മാരായി ഷബീബ് ,ബിലാൽ എം.എ, നുഹ്മാൻ, ജോ.സെക്രട്ടറി മാരായി ലുക്മാനുൽ ഹസ്സൻ, ഫാത്തിമത്ത് നിഷാന, ഹസ്സ സി.കെ എന്നിവരെ തെരഞ്ഞെടുത്തു. എം.എസ്.എഫ് ഹരിത യൂണിറ്റ്  ഭാരവാഹികളായി പ്രസിഡന്റ് ഷംല വി.കെ.പി, ജന.സെക്രട്ടറി  ഫാത്തിമത് ഷംന, ട്രഷറർ ജുമാന, വൈസ്.പ്രസിഡന്റ് മാരായി അംറിൻ ആയിഷ,സഹവ.പി, ജോ.സെക്രട്ടറിമാരായി സഹ്‌റ,നജ്മ എന്നിവരെയും തെരഞ്ഞെടുത്തു. ഹരിത സ്മൈൽ പദ്ധതി കൺവീനർ മെഹ്ജബിൽ, ജോ.കൺവീനർ മർവ്വ എന്നിവരേയും മീഡിയ വിംഗ് കോർഡിനേറ്റർ നിബ്രാസ് തെരഞ്ഞെടുത്തു. ജനറൽ സെക്രട്ടറി  തസ്ലീമ സ്വാഗതവും വൈസ് പ്രസിഡന്റ് ഷബീബ് നന്ദിയും പറഞ്ഞു.

വിജയിച്ച റാഫിക്ക്  ആവിശ്യമായ വിദ്യാർത്ഥികൾക്കുള്ള മധുരം എം.എസ്.എഫ് യൂണിറ്റ് കമ്മിറ്റി സ്പോൺസർ ചെയ്തു.

Post a Comment

0 Comments