ബഹ്റൈനിൽ മരണപ്പെട്ട മാണിക്കോത്ത് സ്വദേശിയായ പാലക്കി അഹമ്മദിന്റെ മയ്യത്ത് നാളെ നാട്ടിലെത്തിക്കും

ബഹ്റൈനിൽ മരണപ്പെട്ട മാണിക്കോത്ത് സ്വദേശിയായ പാലക്കി അഹമ്മദിന്റെ മയ്യത്ത് നാളെ നാട്ടിലെത്തിക്കും

 


മാണിക്കോത്ത്:  ബഹ്റൈനിൽ  വെച്ച് മരണപ്പെട്ട മാണിക്കോത്ത് പാലക്കി സ്വദേശി അഹമ്മദിന്റെ (56 ) മയ്യത്ത് നാളെ ബുധൻ രാവിലെ വീട്ടിലെത്തിക്കും. രാവിലെ 10 മണിയോടെ മാണിക്കോത്ത് ജുമാ മസ്ജിദിൽ മയ്യത്ത് നമസ്കാരം നടക്കും.  


രണ്ട് മാസങ്ങൾക്ക് മുമ്പാണ് ബഹ്റൈനിലേക്ക് സന്ദർശന വിസയിൽ പോയത്. കഴിഞ്ഞ ദിവസം ശരീരീക അസ്വസ്ഥത അനുഭവപ്പെട്ടതിനാൽ സൽമാനിയ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട അഹമ്മദ്  മരണപ്പെടുകയായിരുന്നു. പരേതനായ മൊയ്‌ദീൻ , ഫാത്തിമയുടെയും മകനാണ്.

ഷമീയാണ് ഭാര്യ, അർഫാന, ആശഫാന, അസ്മിയ, അർമിയ എന്നിവർ മക്കളും, നാസർ, ഇല്യാസ്, റാബിയ, താഹിറ, സമീറ, ഹസീന സഹോദരങ്ങളും, നിസാം, അഫ്സൽ മരുമക്കളുമാണ്.

Post a Comment

0 Comments