നീലേശ്വരത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച അയൽവാസിയായ യുവാവിനെതിരെ പോക്സോ കേസ്

LATEST UPDATES

6/recent/ticker-posts

നീലേശ്വരത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച അയൽവാസിയായ യുവാവിനെതിരെ പോക്സോ കേസ്

 


.

നീലേശ്വരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച അയൽവാസിയായ യുവാവിനെതിരെ പോക്സോ കേസ്.സ്റ്റേഷൻ പരിധിയിലെ 11 കാരിയുടെ പരാതിയിലാണ് അയൽവാസിക്കെതിരെ പോക്സോ നിയമപ്രകാരം നീലേശ്വരം പോലീസ് കേസെടുത്തത്.കഴിഞ്ഞവർഷവും ഈ മാസം ആദ്യത്തെ ആഴ്ചയിലെ ഒരു ദിവസവുമാണ് പ്രതി പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചത്. അമ്മൂമ്മക്കൊപ്പം താമസിക്കുന്ന പെൺകുട്ടി വിവരം പറഞ്ഞതിൻ്റെ അടിസ്ഥാനത്തിൽ ചൈൽഡ് ലൈനിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് ചൈൽഡ് ലൈൻ അധികൃതർ നിലേശ്വരം പോലീസിൽ വിവരമറിയിക്കുകയും ചെയ്തു. പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പോലീസ് പോക്സോ നിയമപ്രകാരം കേസെടുത്ത് അന്വേഷണം തുടങ്ങി.

Post a Comment

0 Comments