നെഹ്‌റു കോളേജിൽ വെച്ച് നടന്ന ചടങ്ങിൽ റിട്ടയേർഡ് ഡി.വൈ.എസ്.പി യും പൂർവ്വവിദ്യാർത്ഥിയുമായ ഹസ്സൈനാർ ചാലഞ്ച് ഉദ്ഘാടനം ചെയ്തു.
കാഞ്ഞങ്ങാട്: 'മാറുന്ന നെഹ്‌റു മാറ്റത്തിനൊപ്പം ഞങ്ങളും' എന്ന മുദ്രവാക്യം ഉയർത്തിപിടിച്ചുകൊണ്ട് എം.എസ്.എഫ് നെഹ്‌റു കോളേജ് യൂണിറ്റ് കമ്മിറ്റിയുടെ പ്രവർത്തന ഫണ്ട് സമാഹരണത്തിന് ഗൂഗിൾപെ ചാലഞ്ചിലൂടെ തുടക്കം കുറിച്ചു.
നെഹ്‌റു കോളേജിൽ വെച്ച് നടന്ന ചടങ്ങിൽ റിട്ടയേർഡ് ഡി.വൈ.എസ്.പി യും പൂർവ്വവിദ്യാർത്ഥിയുമായ ഹസ്സൈനാർ ചാലഞ്ച് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് ജനറൽ.സെക്രട്ടറി തൗഫീഖ് സ്വാഗതം പറഞ്ഞു പ്രസിഡന്റ് സൻവീദ് അധ്യക്ഷത വഹിച്ചു. മുൻ കോളേജ്യു .യു.സി റസാഖ് തായിലാക്കണ്ടി പ്രഭാഷണം നടത്തി. മുൻ വർഷങ്ങളിൽ നിന്നും വിത്യസ്തമായി നിരവധി പദ്ധതികളും പരിപാടികളുമാണ് കമ്മിറ്റി ആവിഷ്കരിച്ചിട്ടുള്ളത്. അതിന് തുടക്കം കുറിച്ചുകൊണ്ട് 14ന് തിങ്കളാഴ്ച പതാക ഉയർത്തൽ, മർഹൂം ജസീൽ സ്മാരക ട്രാഫിക്ക് നിർദ്ദേശ ബോർഡ് സ്ഥാപിക്കൽ,മുഹബത്തിന് സറുബത്ത് തുടങ്ങിയ പരിപാടികൾ നടക്കുകയാണ്.എം.എസ്.എഫ് ജില്ലാ കമ്മിറ്റി അംഗം ജംഷീദ് ചിത്താരി, പടന്നകാട് ശാഖ എം.എസ്.എഫ് പ്രസിഡന്റ് ഖാദർ,സജ്ജാദ് പടന്നക്കാട്, യൂണിറ്റ് വൈസ്.പ്രസിഡന്റ് ബിലാൽ എം.എ, ഷബീബ്,നുഹ്മാൻ ജോ.സെക്രട്ടറിമാരായ ലുക്മാൻ,ഹസ്സ, നിഷാന,
ഹരിത യൂണിറ്റ് പ്രസിഡന്റ് ഷംല,ജന.സെക്രട്ടറി ഷബ്‌ന,ട്രഷറർ ജുമാന എന്നിവർ സംബന്ധിച്ചു. യൂണിറ്റ് ട്രഷറർ ജെസ്‌ന നന്ദി പറഞ്ഞു.(gpay-9633227266 ബിലാൽ എം.എ)
0 Comments