അഹമ്മദ് പാലക്കി,എം.എൻ.അബ്ദുള്ള അനുസ്മരണവും പ്രാർത്ഥന സദസ്സും സംഘടിപ്പിച്ചു

LATEST UPDATES

6/recent/ticker-posts

അഹമ്മദ് പാലക്കി,എം.എൻ.അബ്ദുള്ള അനുസ്മരണവും പ്രാർത്ഥന സദസ്സും സംഘടിപ്പിച്ചു


കാഞ്ഞങ്ങാട് : ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ട കെഎംസിസി ജിദ്ദ കാഞ്ഞങ്ങാട് മണ്ഡലം മുൻ ട്രഷറർ  അഹമ്മദ് പാലക്കി, മുസ്ലിം ലീഗിന്റെ സജീവ പ്രവർത്തകൻ എം.എൻ.അബ്ദുള്ള എന്നിവരുടെ അനുസ്മരണവും പ്രാർത്ഥനാ സദസ്സും സംഘടിപ്പിച്ചു. മുസ്ലിം ലീഗ് മാണിക്കോത്ത് ശാഖാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അജാനൂർ പഞ്ചായത്ത് മുസ്ലിം ലീഗ് ഓഫീസിൽ നടന്ന ചടങ്ങ് ശാഖാ പ്രസിഡണ്ട്‌ മാണിക്കോത്ത് അബൂബക്കർ അധ്യക്ഷത വഹിച്ചു. 

ജിദ്ദാ കെഎംസിസിയിൽ പ്രവർത്തിക്കുമ്പോൾ ജീവകാരുണ്യ പ്രവർത്തനം ജീവിതത്തിന്റെ ഭാഗമാക്കുകയും, നിർണായക ഘട്ടങ്ങളിലൊക്കെ മുസ്ലിം ലീഗിന്റെ കൂടെ നിന്ന് കരുത്ത് തെളിയിച്ചു പാർട്ടിക്ക് താങ്ങും തണലായി നിന്ന കറകളഞ്ഞ പ്രവർത്തകനായിരുന്നു അഹമ്മദ് പാലക്കി എന്ന് മുസ്ലിം ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി ബഷീർ വെള്ളിക്കോത്ത് പറഞ്ഞു. 

താൻ പ്രതിധാനം ചെയ്യുന്ന പ്രസ്ഥാനം തനിക്ക് അഭിമാനമാണെന്നും ഊണിലും ഉറക്കിലും മുസ്ലിം ലീഗിനെ നെഞ്ചിലേറ്റിയ നിഷ്കളങ്കനായ,സത്യസന്ധമായ രാഷ്ട്രീയ പ്രവർത്തനത്തിൻ്റെ മകുട ഉദാഹരണമായിരുന്നു എം.എൻ.അബ്ദുള്ളയെന്ന് മുല്ലക്കോയ തങ്ങൾ അനുസ്മരിച്ചു.

മാണിക്കോത്ത് ഖത്തീബ് മൊയ്യുദീൻ അസ്ഹരി പ്രാർത്ഥന നടത്തി.ജനറൽ സെക്രട്ടറി ആസിഫ് ബദർ നഗർ, ഹുസൈൻ മാണിക്കോത്ത്, എം.പി.നൗഷാദ്, മുഹമ്മദ്‌ സുലൈമാൻ, സലാം പാലക്കി, എൻ.വി.നാസർ, സി.കെ.ഇർഷാദ്,
ബഷീർ ചിത്താരി, കരീം മൈത്രി, ബഷീർ തായൽ പി.എച്ച്.അബ്ദുള്ള, ലീഗ് മജീദ് തുടങ്ങിയവർ സംസാരിച്ചു.

Post a Comment

0 Comments