കാസര്‍കോട് ജില്ലയിലെ വിവിധ പോലീസ് സ്‌റ്റേഷനുകളുടെ ശിലാസ്ഥാപനം 12ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിക്കും

LATEST UPDATES

6/recent/ticker-posts

കാസര്‍കോട് ജില്ലയിലെ വിവിധ പോലീസ് സ്‌റ്റേഷനുകളുടെ ശിലാസ്ഥാപനം 12ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിക്കും

 
കാസര്‍കോട് സൈബര്‍ ക്രൈം പോലീസ് സ്റ്റേഷന്‍, കാസര്‍കോട് വനിത പോലീസ് സ്റ്റേഷന്‍, മേല്‍പ്പറമ്പ പോലീസ് സ്റ്റേഷന്‍, ബേക്കല്‍ സബ് ഡിവിഷണല്‍ പോലീസ് ഓഫീസ് എന്നിവയ്ക്കായി പുതുതായി  നിര്‍മ്മിക്കുന്ന കെട്ടിടങ്ങളുടെ ശിലാസ്ഥാപനം നവംബര്‍ 12ന് ഉച്ചയ്ക്ക് ശേഷം 3.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സ് മുഖേന നിര്‍വ്വഹിക്കും. തുറമുഖം പുരാവസ്തു പുരാരേഖ മ്യൂസിയം വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ അദ്ധ്യക്ഷത വഹിക്കും. കാസര്‍കോട് ജില്ലാ പോലീസ് ആസ്ഥാനത്തെ ട്രെയിനിംഗ് സെന്ററിലാണ് കാസര്‍കോട് സൈബര്‍ ക്രൈം പോലീസ് സ്‌റ്റേഷന്‍, കാസര്‍കോട് വനിത പോലീസ് സ്‌റ്റേഷന്‍ എന്നിവയുടെ ശിലാസ്ഥാപന ചടങ്ങിനുള്ള വേദി ഒരുക്കിയിരിക്കുന്നത്. മേല്‍പ്പറമ്പ പോലീസ് സ്‌റ്റേഷന് സമീപമാണ് മേല്‍പ്പറമ്പ പോലീസ് സ്‌റ്റേഷന്‍, ബേക്കല്‍ സബ് ഡിവിഷണല്‍ പോലീസ് ഓഫീസ് എന്നിവയ്ക്കായുള്ള വേദി ഒരുക്കിയിരിക്കുന്നത്. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി, എന്‍.എ.നെല്ലിക്കുന്ന് എം.എല്‍എ, സി.എച്ച്.കുഞ്ഞമ്പു എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍, ജില്ലാ പോലീസ് മേധാവി ഡോ.വൈഭവ് സക്‌സേന എന്നിവരും മറ്റ് ജില്ലാ പഞ്ചായത്ത് ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികളും, ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥരും പങ്കെടുക്കും

Post a Comment

0 Comments