ആര്‍എസ്എസ് ശാഖകള്‍ക്ക് സംരക്ഷണം നല്‍കി: സുധാകരന്റെ പ്രസ്താവനയിൽ ലീഗിന് കടുത്ത അതൃപ്തി

LATEST UPDATES

6/recent/ticker-posts

ആര്‍എസ്എസ് ശാഖകള്‍ക്ക് സംരക്ഷണം നല്‍കി: സുധാകരന്റെ പ്രസ്താവനയിൽ ലീഗിന് കടുത്ത അതൃപ്തി

 ആർഎസ്എസ് ശാഖകൾ സംരക്ഷിച്ചുവെന്ന കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍റെ പ്രസ്താവനയിൽ മുസ്ലിം ലീഗിന് അതൃപ്തി. പ്രസ്താവന അനാവശ്യമായിപ്പോയെന്ന് ലീഗ് വിലയിരുത്തി. ഇപ്പോൾ അതേക്കുറിച്ച് സംസാരിക്കുന്നില്ലെന്നും അദ്ദേഹം സ്വയം വിശദീകരിക്കട്ടെയെന്നും മുസ്ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.


ഗവർണറെ ചാൻസലർ സ്ഥാനത്ത് നിന്ന് നീക്കാനുള്ള ഓർഡിനൻസിലും ലീഗിന് കോൺഗ്രസ് നേതൃത്വത്തോട് അതൃപ്തിയുണ്ട്. ഗവർണർ-സർക്കാർ പോരാട്ടത്തെക്കുറിച്ച് കോൺഗ്രസ് നേതാക്കൾ നിരവധി അഭിപ്രായങ്ങൾ പറയുന്നു. വിഷയാധിഷ്ഠിതമാണെന്ന് പറയുന്നതിൽ വ്യക്തതയുടെ അഭാവമുണ്ട്. വിഷയം മുന്നണിയിൽ ചർച്ച ചെയ്ത് സമവായത്തിലെത്തണമെന്നാണ് മുസ്ലിം ലീഗിന്‍റെ ആവശ്യം.


ഗവർണറെ ചാൻസലർ സ്ഥാനത്ത് നിന്ന് മാറ്റുന്നത് വളരെ ഗൗരവമേറിയ വിഷയമായി കണക്കാക്കുന്ന മുസ്ലിം ലീഗ് ഇക്കാര്യത്തിൽ സർവകക്ഷിയോഗം വിളിക്കണമെന്ന് ആവശ്യപ്പെട്ടു. ഇത് നിസ്സാര കാര്യമല്ലെന്നും ഉന്നത വിദ്യാഭ്യാസ മേഖലയെ ബാധിക്കുമെന്നും മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു.

Post a Comment

0 Comments