പള്ളിക്കര മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ശിശുദിനം ആഘോഷിച്ചു

LATEST UPDATES

6/recent/ticker-posts

പള്ളിക്കര മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ശിശുദിനം ആഘോഷിച്ചു
 തച്ചങ്ങാട് : ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിന്റെ 133-ാം ജന്മദിനാഘോഷത്തിന്റെ ഭാഗമായി പളളിക്കര മണ്ഡലം കോൺഗ്രസ് കമ്മിറ്റി തച്ചങ്ങാട് ഇന്ദിരാഭവനിൽ വെച്ച് പുഷ്പാർച്ചനയും അനുസ്മരണ യോഗവും നടത്തി. യൂത്ത് കോൺഗ്രസ് പാർലിമെന്റ് മണ്ഡലം മുൻ പ്രസിഡണ്ട് സാജിദ് മൗവ്വൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് എം.പി.എം.ഷാഫി അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് സംഘടനാ ചുമതല വഹിക്കുന്ന ജനറൽ സെക്രട്ടറി സുകുമാരൻ പൂച്ചക്കാട്, ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി വി.വി.കൃഷ്ണൻ, യൂത്ത് കോൺഗ്രസ് ജില്ലാ ജന.സെക്രട്ടറി രാജു കുറിച്ചിക്കുന്ന്, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് മഹേഷ് തച്ചങ്ങാട്, മണ്ഡലം കോൺഗ്രസ് വൈസ് പ്രസിഡണ്ട് ദാമോദരൻ വള്ളിയിലുങ്കാൽ, മഹിളാ കോൺഗ്രസ് നേതാക്കളായ പത്മിനി, ഉഷ എന്നിവർ സംസാരിച്ചു.

Post a Comment

0 Comments