LATEST UPDATES

6/recent/ticker-posts

ശിശുദിനത്തിന്റെ ഭാഗമായി നാളെ മൻസൂർ ആശുപത്രിയിൽ സൗജന്യ ശിശുരോഗ പരിശോധനാ ക്യാമ്പ്


കാഞ്ഞങ്ങാട് : ശിശുദിനാഘോഷത്തിന്റെ ഭാഗമായി നവംബർ 14ന് മൻസൂർ ഹോസ്പിറ്റൽ ശിശു ചികിത്സാ വിഭാഗത്തിൽ സൗജന്യ ശിശുരോഗ പരിശോധനാ ക്യാമ്പ് സംഘടിപ്പിക്കുന്നു. ക്യാമ്പിൽ പ്രശസ്ത ശിശുരോഗ ചികിത്സകരായ ഡോ. ബഷീർ അബ്ദുല്ല MD, DCH, ഡോ. മാഹിർ മായൻ MD, DCH എന്നിവരുടെ സേവനം ലഭ്യമാണ്.


കൂടാതെ ആവശ്യമായ കുട്ടികളിൽ മൻസൂർ ഹോസ്പിറ്റൽ  ഓർത്തോ, ഇ എൻ ടി വിഭാഗങ്ങളിലെ ഡോ. വിമൽ നായർ MBBS, DNB (Ortho) ഡോ. സജിത എസ് ചന്ദ്രൻ MS (ENT)എന്നിവരുടെ പരിശോധനയും കാഞ്ഞങ്ങാട് MISH ന്റെ സഹകരണത്തോടെ കേൾവി പരിശോധനയും നടത്തുന്നു. ക്യാമ്പിന്റെ ഭാഗമായി ലാബ്, എക്സ്റേ പരിശോധനകളിൽ പ്രത്യേക ഡിസ്കൗണ്ട് അനുവദിക്കുന്നു.

Post a Comment

0 Comments