LATEST UPDATES

6/recent/ticker-posts

മൻസൂർ ഹോസ്പിറ്റൽ ശിശുദിനാഘോഷവും സൗജന്യ ശിശു ചികിത്സാ ക്യാമ്പും സംഘടിപ്പിച്ചു



കാഞ്ഞങ്ങാട്: ശിശുദിനാഘോഷത്തിന്റെ ഭാഗമായി മൻസൂർ ഹോസ്പ്പിറ്റൽ ശിശു ചികിത്സാ വിഭാഗത്തിൽ സൗജന്യ ശിശുരോഗ പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു.


ക്യാമ്പിൽ പ്രശസ്ത ശിശുരോഗ ചികിത്സകരായ ഡോ. ബഷീർ അബ്ദുല്ല (MD, DCH) ഡോ. മാഹിർ മായൻ (MD, DCH) എന്നിവരും  മൻസൂർ ഹോസ്പിറ്റൽ ഓർത്തോ, ഇ എൻ ടി വിഭാഗങ്ങളിലെ ഡോ. വിമൽ നായർ MBBS, DNB (Ortho) ഡോ. സജിത എസ് ചന്ദ്രൻ MS (ENT) എന്നിവരും കുട്ടികളെ പരിശോധിച്ചു.

കാഞ്ഞങ്ങാട് MISH ന്റെ സഹകരണത്തോടെ കുട്ടികളിലെ കേൾവി പരിശോധനയും നടത്തി. 

ശിശുദിനാഘോഷവും സൗജന്യ ക്യാമ്പും മൻസൂർ ഹോസ്പിറ്റൽ ചെയർമാൻ സി. കുഞ്ഞാമദ് പാലക്കി ഉത്ഘാടനം ചെയ്തു. ഹോസ്പിറ്റൽ ഡയറക്ടർമാരായ സി. ഷംസുദ്ദീൻ, ഖാലിദ് സി പാലക്കി എന്നിവരും മൻസൂർ ഹോസ്പിറ്റൽ സ്റ്റാഫും മൻസൂർ സ്‌കൂൾ ഓഫ് നഴ്സിങ് വിദ്യാർത്ഥികളും പങ്കെടുത്തു.


Post a Comment

0 Comments