ചിത്താരി :അജാനൂർ ഗ്രാമപഞ്ചായത്ത് കേരളോത്സവത്തിന്റെ ഭാഗമായി ഗ്രീൻ സ്റ്റാർ ചിത്താരി-സെലെക്ടഡ് സെന്റർ ചിത്താരി സംയുക്തമായി ചിത്താരി ഇൻഡോർ സ്റ്റേഡിയത്തിൽ ഷട്ടിൽ ടൂർണമെന്റ് സംഘടിപ്പിച്ചു. പഞ്ചായത്ത് മെമ്പർ സികെ ഇർഷാദിന്റെ അധ്യക്ഷതയിൽ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ കെ മീന ടൂർണമെന്റ് ഉദ്‌ഘാടനം നിർവഹിച്ചു. പഞ്ചായത്തംഗംങ്ങളായ ഹാജറ സലാം ,ലക്ഷ്മി,ഷക്കീല ബദറുദ്ധീൻ,ബാലകൃഷ്ണൻ,ഇബ്രാഹിം ആവിക്കൽ,ഹംസ സിഎച്ച് ,KDSBA സീനിയർ വൈസ് പ്രസിഡന്റ് ഹസ്സൻ സിഎം ,ജമാഅത്ത് സ്കൂൾ മാനേജർ അബ്ദുള്ള സിഎച്ച് കെ ,ഗ്രീൻ സ്റ്റാർ ക്ലബ് പ്രതിനിധി ബഷീർ ,സെലെക്ടഡ് സെന്റർ ചിത്താരി പ്രതിനിധി റസാഖ് എന്നിവർ ആശംസകൾ നേർന്നു.സംഘാടക സമിതി ചെയർമാൻ സികെ കുഞ്ഞാമ്മദ് സ്വാഗതവും ഗ്രീൻസ്റ്റാർ ക്ലബ് ആക്റ്റിംഗ് സെക്രട്ടറി ജംഷീദ് കുന്നുമ്മൽ നന്ദിയും പ്രകാശിപ്പിച്ചു.വിജയികൾക്ക് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ ഷീബ ഉമ്മർ ട്രോഫി സമ്മാനിച്ചു.
0 Comments