യു.കെ മൊയ്തീന്‍കുട്ടി മൗലവി അന്തരിച്ചു

LATEST UPDATES

6/recent/ticker-posts

യു.കെ മൊയ്തീന്‍കുട്ടി മൗലവി അന്തരിച്ചു

 



മൊഗ്രാല്‍: നിരവധി ശിഷ്യ ഗണങ്ങളെ വാര്‍ത്തെടുത്ത മത പണ്ഡിതന്‍ മൊഗ്രാല്‍ കടവത്ത് യു.കെ ഹൗസിലെ യു.കെ മൊയ്തീന്‍കുട്ടി മൗലവി (58) അന്തരിച്ചു. കഴിഞ്ഞ കുറച്ചുമാസങ്ങളായി വൃക്ക സംബന്ധമായ അസുഖം മൂലം ചികിത്സയില്‍ ആയിരുന്നു. ഇന്നലെ രാത്രി കാസര്‍കോട്ടെ സ്വകാര്യ ആസ്പത്രിയില്‍ വെച്ചായിരുന്നു അന്ത്യം.

സമസ്ത കേരള ജംഇയത്തുല്‍ ഉലമ വൈസ് പ്രസിഡണ്ട് യു.എം അബ്ദുല്‍റഹ്‌മാന്‍ മൗലവിയുടെ മകളുടെ ഭര്‍ത്താവാണ്. കണ്ണൂര്‍ ഇരിട്ടി നുച്ചിയാട് സ്വദേശിയായ യു.കെ.എം കുട്ടി മൗലവി, തന്റെ ഉസ്താദായ യു.എം അബ്ദുല്‍റഹ്‌മാന്‍ മൗലവിയുടെ മകളെ വിവാഹം കഴിച്ചതിനെതുടര്‍ന്നാണ് മൊഗ്രാലില്‍ സ്ഥിര താമസമാക്കിയത്.

അറബി ഭാഷയിലും പ്രാവീണ്യം നേടിയിരുന്ന യുകെ മൗലവി കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലായി പയ്യന്നൂര്‍, ഒളവറ, കുഞ്ചത്തൂര്‍, മണ്ണംകുഴി, അഡ്യാര്‍ കണ്ണൂര്‍, മൊഗ്രാല്‍ ടൗണ്‍ ഷാഫി മസ്ജിദ് തുടങ്ങിയ പള്ളികളില്‍ ഖത്തീബ് ആയും വിവിധ മദ്രസകളില്‍ സദര്‍ മുഅല്ലിം ആയും സേവനം ചെയ്തിട്ടുണ്ട്. കുറച്ച് കാലം പ്രവാസ ജീവിതവും നയിച്ചിട്ടുണ്ട്. മൊഗ്രാല്‍ കടവത്ത് മജ്‌ലിസുന്നൂര്‍ കമ്മിറ്റി പ്രസിഡണ്ട് ആണ്.

ഖദീജാബിയാണ് ഭാര്യ. മക്കള്‍: മുഹമ്മദ് സാഹിദ്, മുഹമ്മദ് ഷാക്കിര്‍, ജുനൈദ് (മൂവരും ദുബായ്), ഹാഫിള് ആഷിഖ് അബ്ദുല്‍ റഹ്‌മാന്‍, ഹാഫിള് മുഹമ്മദ് ആരിഫ്, മൊയ്‌നുദ്ദീന്‍, മുഹമ്മദ് ഷുഹൈല്‍, തബ്ഷീറ. സഹോദരങ്ങള്‍: കുഞ്ഞിപ്പോക്കര്‍, ബഷീര്‍ സഅദി, നഫീസ, കുഞ്ഞാമി, മറിയം, ഖദീജ, കുഞ്ഞലീമ.

നിര്യാണത്തില്‍ മൊഗ്രാല്‍ കടവത്ത് മജ്‌ലിസുന്നൂര്‍ കമ്മിറ്റി, അല്‍ മദ്രസത്തുല്‍ ആലിയ മൊഗ്രാല്‍ കടവത്ത് കമ്മിറ്റി അനുശോചിച്ചു.

Post a Comment

0 Comments