ബലാത്സംഗ കേസ് കഴിഞ്ഞിറങ്ങി പോക്‌സോ കേസിൽ വീണ്ടും അകത്തായി

LATEST UPDATES

6/recent/ticker-posts

ബലാത്സംഗ കേസ് കഴിഞ്ഞിറങ്ങി പോക്‌സോ കേസിൽ വീണ്ടും അകത്തായി



ഇരിട്ടി: ബലാത്സംഗ കേസിൽ ജയിലിൽ നിന്നിറങ്ങിയ പ്രതി പോക്‌സോ കേസിൽ വീണ്ടും അറസ്റ്റിൽ. കിളിയന്തറ സ്വദേശി തേങ്ങാട്ടുപറമ്പിൽ മനാഫിനെ(24)യാണ് ഇരിട്ടി എസ്ഐ എംപി ഷാജി അറസ്റ്റ് ചെയ്തത്. സ്റ്റേഷൻ പരിധിയിലെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ 2020ൽ പ്രണയം നടിച്ച് പീഡിപ്പിച്ച കേസിൽ ജയിലിൽ റിമാന്റിൽ കഴിഞ്ഞ ഇയാൾ പുറത്തിറങ്ങിയ ശേഷം പെൺകുട്ടിയെ നിരന്തരം ശല്യം ചെയ്തതോടെയാണ് അറസ്റ്റിലായത്. പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പോലിസ് പോക്‌സോ നിയമപ്രകാരം കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തു. കോടതി പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയതു.

Post a Comment

0 Comments