കാഞ്ഞങ്ങാട്: കോവിഡ് മഹാമാരിയുടെ ഇടവേളയ്ക്ക് ശേഷം മാണിക്കോത്ത് മാണിക്യമംഗലം പുന്നക്കാൽ ഭഗവതി ക്ഷേത്രത്തിൽ നവംബർ 17 മുതൽ 22 വരെ 6 ദിവസങ്ങളിലായി പാട്ട് മഹോത്സവം നടക്കുകയാണ്. പാട്ട് മഹോത്സവത്തിന് തുടക്കം കുറിച്ചുകൊണ്ട് മഡിയൻ കൂലോം ക്ഷേത്രപാലക ക്ഷേത്രത്തിൽ നിന്നും ആചാര സ്ഥാനികരുടെയും ക്ഷേത്ര ഭാരവാഹികളുടെയും മറ്റ് ഭക്തജനങ്ങളുടെയും നേതൃത്വത്തിൽ ദീപവും തിരിയും കൊണ്ടുവന്നു. തുടർന്ന് പൂവും അരിയും കൊടുക്കൽ ചടങ്ങ് നടന്നു. പാട്ട് മഹോത്സവത്തിന്റെ ഭാഗമായി ഇനിയുള്ള ദിവസങ്ങളിൽ പന്തൽ തിരുവായുധം എഴുന്നള്ളത്ത്, വിവിധ പൂജകൾ, എഴുന്നള്ളത്ത് എന്നിവ നടക്കും. സമാപന ദിവസമായ നവംബർ 22ന് രാവിലെ 10 മണിക്ക് തിരുവായുധം എഴുന്നള്ളത്തും 10 30 ന് പൂജയും 11:00 മണിക്ക് എഴുന്നള്ളത്തും ഉച്ചയ്ക്ക് 12 മണിക്ക് ഇളനീരാട്ടവും അതിനുശേഷം അന്നദാനവും നടക്കും. വൈകുന്നേരം 3 മണിക്ക് പന്തൽ തിരുവായുധം എഴുന്നള്ളത്തും 4 മണിക്ക് കളത്തിൽ അരിയിടലും 7 മണിക്ക് അരങ്ങ് പറിക്കൽ ചടങ്ങോടെ ഉത്സവത്തിന് സമാപനമാകും.
0 Comments