കാഞ്ഞങ്ങാട്: അജാനൂർ ഇഖ്ബാൽ ഹയർ സെക്കണ്ടറി സ്‌കൂൾ വിദ്യാർത്ഥികൾക്കായി ബേക്കൽ ഫോർട്ട് ലയൺസ് ക്ലബ്ബ് കാൻസർ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. മംഗലാപുരം കെ എം സി ഹോസ്പിറ്റലുമായി സഹകരിച്ചാണ് കാൻസർ, മാനസീക പിരിമുറുക്കം എന്നീ വിഷയങ്ങളിൽ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചത്.
ക്ലബ്ബ് പ്രസിഡന്റ് എം ബി ഹനീഫിന്റെ അധ്യക്ഷതയിൽ ലയൺസ് റീജിയൻ ചെയർപേഴ്‌സൺ ഡോ: ശശിരേഖ പരിപാടി ഉദ്ഘാടനം ചെയ്തു. ഇഖ്ബാൽ ഹയർ സെക്കണ്ടറി സ്‌കൂൾ പ്രിൻസിപ്പൾ സുധ പിവി, അബ്ദുൽ അസീസ് മാസ്റ്റർ, അൻവർ ഹസ്സൻ, നൗഷാദ് സി.എം, അഷറഫ് കൊളവയൽ, അബ്ദുന്നാസർ പി.എം, ഹാറൂൺ ചിത്താരി, ഗോവിന്ദൻ നമ്പൂതിരി, ഷൗക്കത്തലി എം, അബൂബക്കർ ഖാജ, നിസാർ ഗ്രാന്റ് ഓപ്ടിക്കൽസ്, ജൂലിയാ ഹനീഫ്, മുർഷിദ അൻവർ, സീനത്ത് നാസർ, സാഹിനാ ഹാറൂൺ എന്നിവർ പ്രസംഗിച്ചു.
0 Comments