കാഞ്ഞങ്ങാട്: ചരിത്ര പ്രസിദ്ധമായ മുട്ടുന്തല മഖാം ഉറൂസ് 2022 ഡിസംബർ 19മുതൽ 27 വരെ വളരെ വിപുലമായ രീതിയിൽ നടത്താൻ തീരുമാനിച്ചു. ഇതിന്റെ ഭാഗമായുള്ള സ്വാഗതസംഘം രൂപീകരിച്ചു.
ഉറൂസ് കമ്മിറ്റി ചെയർമാനായി ഖൈസ് സൺലൈറ്റ്, ജനറൽ കൺവീനർ നൗഫൽ മുഹമ്മദ്, ട്രഷറർ ഫൈസൽ മുഹമ്മദ്, ഓർഗനൈസിങ് കൺവീനർ നാസർ മാസ്റ്റാജി, വൈസ് ചെയർമാൻമാറായി കരീം മൂസഹാജി, സലീം മൊയ്‌തു, ഉസ്മാൻ. ബി. എം, നിയാസ് മൊയ്‌ദീൻ, ജോയിൻ കൺവീനർമാരായി ഇസ്ഹാഖ് കാന്റീൻ, ഹബീബ്, റംഷീദ് മീലാദ്, അംഷാദ്, കോർഡിനേറ്റർമാരായി ഹാഷിം മാസ്റ്റാജി,ലത്തീഫ് പുതിയവളപ്പ്, ഫൈസൽ അബ്ദുല്ല എന്നിവരെയും മീഡിയ പബ്ലിസിറ്റി കമ്മിറ്റി ചെയർമാനായി റിസ്‌വാൻ കെ.ടി, പബ്ലിസിറ്റി കൺവീനർ ഷബീർ ഹസ്സൈനാർ, മീഡിയ കൺവീനർ റഷീദ് തായൽ , വൈസ് ചെയർമാൻമാരായി നിഹമത്തുള്ള, ആഷിക്, മുനവിർ, ഹസ്സൻ ജാബിർ, എന്നിവരെയും ജോയിൻ കൺവീനർമാരായി ജംഷാദ്, ഷക്കീർ, സിനാൻ, സഫ്‌വാൻ എന്നിവരെയും തിരഞ്ഞെടുത്തു
0 Comments