കോഴിക്കോട് വീടിന്റെ ടെറസില്‍ നിന്ന് കാല്‍ വഴുതി കിണറ്റിലേക്ക് വീണ് പരുക്കേറ്റ യുവാവ് ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി.... വേര്‍പാട് താങ്ങാനാവാതെ ഉറ്റവരും ബന്ധുക്കളും.
നരിക്കുനി പാറന്നൂര്‍ പുല്‍പ്പറമ്പില്‍ താമസിക്കുന്ന കൊല്ലരക്കല്‍ നൗഷാദ് (39) ആണ് മരിച്ചത്. ഖബറടക്കം ഇന്ന് രാവിലെ പാറന്നൂര്‍ ജുമാമസ്ജിദിലായിരുന്നു.
ഇന്നലെ വീടിന്റെ ടെറസില്‍ നിന്ന് കാല്‍വഴുതി നൗഷാദ് കിണറ്റിലേക്ക് വീഴുകയായിരുന്നു. വീഴ്ചയില്‍ ഗുരുതരമായി പരിക്കേറ്റ ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചയോടെയാണ് മരണം സംഭവിച്ചത്. ഖത്തര്‍ കെ എം സി സിയുടെ നരിക്കുനി പഞ്ചായത്ത് കമ്മറ്റി അംഗം ആയിരുന്നു നൗഷാദ് .
0 Comments