കാമുകനൊപ്പം ചേര്‍ന്ന് ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി. വിഷം കഴിച്ച നിലയില്‍ കണ്ടെത്തിയ കാമുകനെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കൊണ്ടോട്ടി വലിയപറമ്പിലെ ക്വാര്‍ട്ടേഴ്‌സില്‍ കഴുത്തില്‍ ഷാള്‍ മുറുക്കിയ നിലയിലാണ് സൗജത്തിന്റെ മൃതദേഹം കണ്ടെത്തിയത്. സൗജത്തിന്റെ കാമുകന്‍ ബഷീറിനെ കോട്ടയ്ക്കലില്‍ നിന്നാണ് വിഷം കഴിച്ച നിലയില്‍ കണ്ടെത്തിയത്. ബഷീറിന്റെ സഹോദരിയാണ് ഇക്കാര്യം അറിയിച്ചത്.
നാലുവര്‍ഷം മുന്‍പാണ് സൗജത്തിന്റെ ഭര്‍ത്താവ് സവാദിന്റെ കൊലപാതകം നടന്നത്. കേസിലെ പ്രതികളാണ് സൗജത്തും ബഷീറും. കൊലപാതകത്തിന് ശേഷം ഒളിവില്‍ പോയ ബഷീറിനെ പൊലീസ് പിടികൂടുകയായിരുന്നു. സൗജത്തിനെ കൊലപ്പെടുത്തിയ ശേഷം ബഷീര്‍ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് പൊലീസ് സംശയിക്കുന്നത്. വിഷം കഴിച്ച് ഗുരുതരാവസ്ഥയിലായ ബഷീറിനെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ തീവ്രപരിചരണ വിഭാഗത്തിലാണ് പ്രവേശിപ്പിച്ചത്.
0 Comments