ബേക്കല്‍ ബീച്ച് ഫെസ്റ്റിവലിന് സര്‍ക്കാര്‍ അനുമതി ഉത്തരവായി

LATEST UPDATES

6/recent/ticker-posts

ബേക്കല്‍ ബീച്ച് ഫെസ്റ്റിവലിന് സര്‍ക്കാര്‍ അനുമതി ഉത്തരവായികാസർകോട്: ബേക്കലില്‍ ഡിസംബര്‍ 24 മുതല്‍ ജനുവരി രണ്ട് വരെ സംഘടിപ്പിക്കുന്ന ബേക്കല്‍ അന്താരാഷ്ട്ര ബീച്ച് ഫെസ്റ്റിവലിന് സര്‍ക്കാര്‍ അനുമതി ഉത്തരവ് ലഭിച്ചതായി സംഘാടക സമിതി ചെയര്‍മാന്‍ സി.എച്ച്.കുഞ്ഞമ്പു എം.എല്‍.എ അറിയിച്ചു. ബി.ആര്‍.ഡി.സിക്ക് ഫെസ്റ്റിവല്‍ അനുമതി ഉത്തരവിനൊപ്പം പത്ത് ലക്ഷം രൂപയും ലഭിച്ചു.  ബേക്കല്‍ ടൂറിസത്തിന്റെ സാധ്യതകളെ പരമാവധി പ്രയോജനപ്പെടുത്തുകയാണ് ബീച്ച് ഫെസ്റ്റിവല്‍ ലക്ഷ്യമിടുന്നത്. കേരളത്തിന്റെ പ്രധാന ടൂറിസറ്റ് കേന്ദ്രമായ ബേക്കലിനെ വിനോദസഞ്ചാരികളുടെ പ്രധാന ആകര്‍ഷക കേന്ദ്രമാക്കുന്നതിന് പത്ത് ദിവസം നീണ്ടു നില്‍ക്കുന്ന പരിപാടികളാണ് ഫെസ്റ്റിവലിന്റെ ഭാഗമായി നടത്തുന്നത്. ഡിസംബര്‍ 24ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുന്നതോടെ ബേക്കലില്‍ ആഘോഷരാവുകള്‍ക്ക് തുടക്കമാകും. പത്ത് ദിവസവും വ്യത്യസ്തങ്ങളായി പരിപാടികള്‍ അവതരിപ്പിക്കും. വൈവിധ്യമാര്‍ന്ന കലാ-സാംസ്‌ക്കാരിക സന്ധ്യ, മന്ത്രിമാരും സാംസ്‌ക്കാരിക പ്രവര്‍ത്തകരും പങ്കെടുക്കുന്ന സാംസ്‌ക്കാരിക സന്ധ്യ, പ്രാദേശിക കലാപരിപാടികള്‍, ഫുഡ്ഫെസ്റ്റിവല്‍ എന്നിവ പരിപാടിയുടെ ഭാഗമായി നടത്തപ്പെടും. ബേക്കല്‍ ബീച്ച് ഫെസ്റ്റിന്റെ ഭാഗമായി കാസര്‍കോട് ജില്ലാ ബീച്ച് സ്പോര്‍ട്സും നടത്താന്‍ കായിക മന്ത്രി അനുമതി നല്‍കിയിട്ടുണ്ട്. 

Post a Comment

0 Comments