മഞ്ചേശ്വരം മള്ഹറിലെ വിദ്യാർത്ഥി എര്‍വാടിയില്‍ കുളത്തില്‍ മുങ്ങിമരിച്ചു

LATEST UPDATES

6/recent/ticker-posts

മഞ്ചേശ്വരം മള്ഹറിലെ വിദ്യാർത്ഥി എര്‍വാടിയില്‍ കുളത്തില്‍ മുങ്ങിമരിച്ചു



ഹൊസങ്കടി: മഞ്ചേശ്വരം മള്ഹർ സ്ഥാപനത്തിലെ വിദ്യാർത്ഥി എര്‍വാടി മുത്തുപട്ടയില്‍ കുളത്തില്‍ കുളിക്കുന്നതിനിടെ മുങ്ങിമരിച്ചു. പൈവളിഗെ ബീഡുവിലെ ദേവക്കാന മുഹമ്മദ് ഹനീഫ ഹാജിയുടെ മകന്‍ അന്‍സഫ്(18) ആണ് മരിച്ചത്. മൂന്ന് ദിവസം മുമ്പ് അന്‍സഫ് അടക്കം അമ്പത് വിദ്യാര്‍ഥികള്‍ തമിഴ്നാട്ടിലെ വിവിധ മഖ്ബറകള്‍ സിയാറത്ത് ചെയ്യാനായി യാത്ര പുറപ്പെട്ടതായിരുന്നു. വ്യാഴാഴ്ച രാവിലെ എര്‍വാടിയില്‍ മറ്റ് വിദ്യാര്‍ഥികള്‍ക്കൊപ്പം കുളത്തില്‍ കുളിക്കുന്നതിനിടെയാണ് അന്‍സഫ് മുങ്ങിത്താണത്. വിവരമറിഞ്ഞ് ഫയര്‍ഫോഴ്സെത്തി അന്‍സഫിനെ കുളത്തില്‍ നിന്ന് പുറത്തെടുത്തെങ്കിലും മരണം സംഭവിച്ചിരുന്നു.

Post a Comment

0 Comments