കാഞ്ഞങ്ങാട്: ചരിത്രപ്രസിദ്ധമായ കാഞ്ഞങ്ങാട് മുട്ടുന്തല മഖാം ഉറൂസ് ഡിസംബര്‍ 19 മുതല്‍ 27 വരെ വളരെ വിപുലമായ രീതിയില്‍ നടത്തപ്പെടും. മത സാമൂഹിക സാംസ്കാരിക ജീവകാരുണ്യ പ്രവര്‍ത്തനരംഗത്ത് നിറസാന്നിദ്ധ്യമായ വ്യക്തിത്വങ്ങള്‍ പരിപാടിയില്‍ പങ്കെടുക്കും.
ഡിസംബര്‍ 19 തിങ്കളാഴ്ച കാഞ്ഞങ്ങാട് സംയുക്ത മുസ്ലീം ജമാഅത്ത് ഖാസിയും സമസ്ത പ്രസിഡണ്ടും കൂടിയായ സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പരിപാടി ഉദ്ഘാടനം ചെയ്യും. മുട്ടുന്തല ഉമര്‍ ജുമാമസ്ജിദ് ഖത്തീബ് ഹാഫിള് മസ്ഊദ് ഫൈസി ആമുഖ പ്രഭാഷണം നടത്തും. തുടര്‍ന്ന് പ്രമുഖ കാഥികന്‍ സുബൈര്‍ മാസ്റ്റര്‍ തോട്ടിക്കല്‍ കഥാപ്രസംഗം നടത്തും.
ഡിസംബര്‍ 20 ചൊവ്വാഴ്ച ഇശാനിസ്കാരാനന്തരം ഹാഫിള് ഇ.പി. അബൂബക്കര്‍ ഖാസിമി പത്തനാപുരം മുഖ്യപ്രഭാഷണം നടത്തും.
ഡിസംബര്‍ 21 ബുധനാഴ്ച ഇശാനിസ്കാരാനന്തരം സിംസാറുല്‍ ഹഖ് ഹുദവി അബുദാബി മുഖ്യ പ്രഭാഷണം നടത്തും.
ഡിസംബര്‍ 22 വ്യാഴാഴ്ച മഗ്രിബ് നിസ്കാരാനന്തരം കീച്ചേരി അബ്ദുല്‍ ഗഫൂര്‍ മൗലവി മജ്ലിസുന്നൂറിനും കൂട്ടുപ്രാര്‍ത്ഥനയ്ക്കും നേതൃത്വം നല്‍കും. തുടര്‍ന്ന് ഇശാനിസ്കാരാനന്തരം ഹാഫിള് സ്വാദിഖലി ഫാളിലി ഗൂഢല്ലൂര്‍ & ടീം അവതരിപ്പിക്കുന്ന ബുര്‍ദ്ദ മജ്ലിസ് നടക്കും.
ഡിസംബര്‍ 23 വെള്ളിയാഴ്ച ജുമാനിസ്കാരാനന്തരം മുട്ടുന്തല മുസ്ലീം ജമാഅത്ത് പ്രസിഡണ്ട് സണ്‍ലൈറ്റ് അബ്ദുള്‍ റഹ്മാന്‍ ഹാജി പതാക ഉയര്‍ത്തും. ഇശാനിസ്കാരാനന്തരം ഉസ്താദ് മുഹമ്മദ് ഹനീഫ് നിസാമി മുഖ്യപ്രഭാഷണം നടത്തും.
ഡിസംബര്‍ 24 ശനിയാഴ്ച ഇശാനിസ്കാരാനന്തരം ഡോ. മുഹമ്മദ് ഫാറൂഖ് നഈമി കൊല്ലം മുഖ്യപ്രഭാഷണം നടത്തും.
ഡിംസംബര്‍ 25 ഞായര്‍ ഇശാനിസ്കാരാനന്തരം ഹാഫിള് കുമ്മനം നിസാമുദ്ധീന്‍ അസ്ഹരി മുഖ്യപ്രഭാഷണം നടത്തും.
ഡിസംബര്‍ 26 തിങ്കള്‍ ഹാഫിള് സിറാജുദ്ധീന്‍ ഖാസിമി പത്തനാപുരം മുഖ്യപ്രഭാഷണം നടത്തും.
ഡിസംബര്‍ 27 ചൊവ്വ ളുഹ്ര്‍ നിസ്കാരാനന്തരം മൗലീദ് പാരായണത്തിനും സമാപന ദുആ മജ്ലിസിനും ബഹു. ചെറുമോത്ത് ഉസ്താദ് നേതൃത്വം നല്‍കും. തുടര്‍ന്ന് മധുരക്കഞ്ഞി വിതരണവും അസര്‍ നിസ്കാരാനന്തരം ആയിരങ്ങള്‍ക്ക് അന്നദാനത്തോട് കൂടി ഉറൂസിന് പരിസമാപ്തി കുറിക്കും.
പത്രസമ്മേളനത്തില്‍ ഉറൂസ് കമ്മിറ്റി ചെയര്‍മാന്‍ ഖൈസ് സണ്‍ലൈറ്റ്, കണ്‍വീനര്‍ നൗഫല്‍ മുഹമ്മദ്, ട്രഷറര്‍ ഫൈസല്‍ മുഹമ്മദ്, ഓർഗനൈസിംഗ് കൺവീനർ നാസർ മാസ്റ്റാജി,ജമാഅത്ത് ജനറല്‍ സെക്രട്ടറി റഷീദ് മുട്ടുന്തല, ജമാഅത്ത് വൈസ്പ്രസിഡണ്ട് ബിസ്മില്ല അബ്ദുല്ലഹാജി, ഉറൂസ് കമ്മിറ്റി വൈസ്ചെയര്‍മാന്‍ കണ്‍വീനര്‍ ഇസ്ഹാഖ്, ഹബീബ്, , കോര്‍ഡിനേറ്റര്‍ ലത്തീഫ്പുതിയവളപ്പ്, ഫൈസല്‍ അബ്ദുള്ള, മീഡിയ കമ്മിറ്റി ചെയര്‍മാന്‍ റിസ്വാന്‍ കെ.ടി, കണ്‍വീനര്‍ ഷബീര്‍ ,മുഹമ്മദ് കുഞ്ഞി വെള്ളിക്കോത്ത് ,ഹസൈനാര്‍, അര്‍ഷാദ്, ഷാഫി സഖാഫി എന്നിവര്‍ പങ്കെടുത്തു.
0 Comments