മാൾട്ട; മാൾട്ടയിലുള കാസർഗോഡ് ജില്ലക്കാരുടെ കൂട്ടായ്മയായ കെ എൽ 14 മാൾട്ടയുടെ ഒന്നാം വാർഷികം ഗസീറ ഓർഫിയം ഹാളിൽ വച്ചു നടന്നു. ആഘോഷത്തിൽ മാൾട്ടയിലെ പ്രമുഖ സംഘടനകളായ യുവധാര മാൾട്ടയുടെയും മാൾട്ട മലയാളി അസോസിയേഷന്റെയും കലാവേദികൾ അവതരിപ്പിച്ച കലാവിരുന്ന് പരിപാടിയുടെ മാറ്റ് കൂട്ടി, തുടർന്ന് വേൾഡ് കപ്പ് ഫുട്ബാൾ സെമിഫൈനൽ ബിഗ് സ്ക്രീൻ പ്രദർശനം ഉണ്ടായിരുന്നു.
ജനറൽ ബോഡി യോഗത്തിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. കെ എൽ 14 മാൾട്ടയുടെ രക്ഷാധികാരിയായി റവ. ഫാ. നോമിസ് പതിയിലിനെയും പ്രസിഡന്റ് ടോം ജോയിയും സെക്രട്ടറിയായി മെൽബിൻ മാത്യുവിനേയും ട്രഷററായി മുഫീദ് തലക്കലിനേയും തെരെഞ്ഞെടുത്തു. മറ്റു ഭാരവാഹികൾ: ശ്രീജു കണ്ണോത്ത് (വൈസ് പ്രസിഡന്റ്), ഷംസാദ് ഷാനു (ജോ. സെക്ര.). വരുൺ വടക്കിനിയിൽ, പ്രദീഷ് കൊടക്കാട്, സിൽജോ സി വി, നവീൻ പ്രഭാകരൻ, ബിനോയ് ജോയ്, ഷിജിത്ത് പി യാദവ്, സത്താർ പടന്നക്കാട്, വിപിൻ മോഹൻ, സിജിൻ ചാക്കോ എന്നിവരെ പ്രവർത്തക സമിതി അംഗങ്ങളായും തെരെഞ്ഞെടുത്തു.
ഫോട്ടോ/;
0 Comments