സ്റ്റേഷനിൽ യുവതിയെ കടന്നുപിടിച്ചു; പൊലീസുകാരന് സസ്‌പെൻഷൻ

LATEST UPDATES

6/recent/ticker-posts

സ്റ്റേഷനിൽ യുവതിയെ കടന്നുപിടിച്ചു; പൊലീസുകാരന് സസ്‌പെൻഷൻആറന്മുള പൊലീസ് സ്റ്റേഷനിലെ താത്കാലിക ജീവനക്കാരിയെ കടന്നുപിടിച്ച പൊലീസുകാരനെ സസ്‌പെന്റ് ചെയ്തു. പത്തനാപുരം സ്വദേശിയായ സിപിഒ സജീഫ് ഖാനെതിരെയാണ് നടപടി. ജീവനക്കാരിയുടെ പരാതിയിൽ പത്തനംതിട്ട പൊലീസ് കേസ് എടുത്തു.


കഴിഞ്ഞ വെള്ളിയാഴ്ചയാണ് പൊലീസുകാരൻ യുവതിയെ കടന്നുപിടിച്ചത്. നേരത്തെയും ഇയാൾ ഈ യുവതിയെ കടന്നുപിടിച്ചിരുന്നു. ഇനി മേലിൽ ഇത് ആവർത്തിക്കരുതെന്ന് അവർ താക്കീത് നൽകിയിരുന്നു. എന്നാൽ വീണ്ടും ഇയാളുടെ ഭാഗത്തുനിന്ന് ഇത്തരം പെരുമാറ്റം ഉണ്ടയാതിന് പിന്നാലെ യുവതി എസ്എച്ച്ഒയ്ക്ക് പരാതി നൽകുകയായിരുന്നു.


എസ്എച്ച്ഒ നടത്തിയ പ്രാഥമിക അന്വേഷണത്തിൽ ഇക്കാര്യം സ്ഥിരീകരിച്ചു. പിന്നാലെ യുവതി പത്തനംതിട്ട വനിതാ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ സജീഫ്ഖാനെതിരെ പൊലീസ് കേസ് എടുത്തു. യുവതിയുടെ പരാതിയിൽ പത്തനംതിട്ട ഡിവൈഎസ്പിയും സെപ്ഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പിയും നടത്തിയ അന്വേഷണത്തിലാണ് സസ്‌പെന്റ് ചെയ്യാനുള്ള ജില്ലാ പൊലീസ് മേധാവിയുടെ നടപടി.

Post a Comment

0 Comments