മുട്ടുന്തല മഖാം ഉറൂസിന് ഇന്ന് തുടക്കമാകും

LATEST UPDATES

6/recent/ticker-posts

മുട്ടുന്തല മഖാം ഉറൂസിന് ഇന്ന് തുടക്കമാകും

 



കാഞ്ഞങ്ങാട്: ചരിത്ര പ്രസിദ്ധമായ കാഞ്ഞങ്ങാട് മുട്ടുന്തല മഖാം ഉറൂസിന് ഇന്ന് തുടക്കമാകും.ഇശാ നിസ്‌കാരാനന്തരം  കാഞ്ഞങ്ങാട് സംയുക്ത മുസ്ലീം ജമാഅത്ത് ഖാസിയും സമസ്ത പ്രസിഡണ്ടും കൂടിയായ സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പരിപാടി ഉദ്ഘാടനം ചെയ്യും. മുട്ടുന്തല ഉമര്‍ ജുമാമസ്ജിദ് ഖത്തീബ്  ഹാഫിള് മസ്ഊദ് ഫൈസി ആമുഖ പ്രഭാഷണം നടത്തും.  തുടര്‍ന്ന് പ്രമുഖ കാഥികന്‍ സുബൈര്‍ മാസ്റ്റര്‍ തോട്ടിക്കല്‍ കഥാപ്രസംഗം നടത്തും.മത സാമൂഹിക സാംസ്‌കാരിക ജീവകാരുണ്യ പ്രവർത്തന മേഖലകളിലെ പ്രമുഖർ പരിപാടിയിൽ പങ്കെടുക്കും

Post a Comment

0 Comments