സ്ത്രീരോഗ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു

LATEST UPDATES

6/recent/ticker-posts

സ്ത്രീരോഗ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു



ബേക്കൽ : ബേക്കൽ ഫോർട്ട് ലയൺസ് ക്ലബ്ബും  ഇൽയാസ് നഗർ സൗഹൃദ വേദിയും സംയുക്തമായി സ്ത്രീരോഗ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു .ബേക്കൽ ഇൽയാസ് നഗർ അൻവാറുൽ ഇസ്‌ലാം മദ്രസയിൽ നടന്ന പരിപാടിയിൽ ക്ലബ്ബ് പ്രസിഡന്റ്  എം.ബി ഹനീഫ് അധ്യക്ഷത വഹിച്ചു.  പള്ളിക്കര പഞ്ചായത്ത് വൈസ് പ്രസിഡന്റ് നാസ്നിൻ വഹാബ് ഉദ്ഘാടനം ചെയ്തു. പ്രശസ്ത സ്ത്രീരോഗ ഡോക്ടർ കൃഷ്ണകുമാരി ക്ലാസിന് നേതൃത്വം നൽകി. അൻവർ ഹസൻ, പി .എം. അബ്ദുന്നാസർ, സാലിം ബേക്കൽ തുടങ്ങിയവർ പ്രസംഗിച്ചു. 



photo : ബേക്കൽ ഫോർട്ട് ലയൺസ് ക്ലബ്ബും  ഇൽയാസ് നഗർ സൗഹൃദ വേദിയും സംയുക്തമായി സംഘടിപ്പിച്ച സ്ത്രീരോഗ ബോധവത്കരണ ക്ലാസ് പള്ളിക്കര പഞ്ചായത്ത് വൈസ് പ്രസിഡന്റ് നാസ്നിൻ വഹാബ് ഉദ്ഘാടനം ചെയ്യുന്നു 

Post a Comment

0 Comments