മണൽ മാഫിയയുടെ കൈക്കൂലിയ്ക്ക് ഗൂഗിൾ പേ; രണ്ട് എസ്.ഐമാരെ സസ്പെൻഡ് ചെയ്തു

LATEST UPDATES

6/recent/ticker-posts

മണൽ മാഫിയയുടെ കൈക്കൂലിയ്ക്ക് ഗൂഗിൾ പേ; രണ്ട് എസ്.ഐമാരെ സസ്പെൻഡ് ചെയ്തു

 



മണൽ മാഫിയയിൽനിന്ന് ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങിയ രണ്ട് പൊലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. എറണാകുളം പുത്തൻകുരിശ് പൊലീസ് സ്റ്റേഷനിലെ എസ്.ഐമാർക്കെതിരെയാണ് നടപടി എടുത്തത്. എസ്.ഐമാരായ ജോൺ മത്തായി. അബ്ദുറഹിമാൻ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.


വകുപ്പുതല അന്വേഷണത്തിനൊടുവിലാണ് എറണാകുളം റൂറൽ എസ്.പി വിവേക് കുമാർ ഇരുവരെയും സസ്പെൻഡ് ചെയ്തുകൊണ്ടുള്ള ഉത്തരവ് ഇറക്കിയത്.


മണൽ മാഫിയയിൽനിന്ന് ജോൺ മത്തായിയും അബ്ദുറഹിമാനും കൈക്കൂലി വാങ്ങുന്നതായി രഹസ്യ വിവരം ലഭിച്ചിരുന്നു. ഗൂഗിൾ പേ വഴി അബ്ദുൾ റഹ്മാൻ പതിനൊന്നായിരം രൂപയും ജോയി മത്തായി നാലായിരം രൂപയും കൈപ്പറ്റിയതിന്‍റെ തെളിവും ലഭിച്ചു.

ഇതോടെ ഡിവൈഎസ്പി അജയ് നാഥിനെ സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ചുമതലപ്പെടുത്തി. അജയ് നാഥ് നടത്തിയ അന്വേഷണത്തിൽ ഉദ്യോഗസ്ഥർക്കെതിരായ ആരോപണത്തിൽ കഴമ്പുണ്ടെന്ന് വ്യക്തമായി. ഇക്കാര്യം ചൂണ്ടിക്കാട്ടി റൂൽ എസ്.പിക്ക് റിപ്പോർട്ട് നൽകുകയും ചെയ്തു. റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് ഇരു എസ്.ഐമാരെയും സസ്പെൻഡ് ചെയ്തത്.

Post a Comment

0 Comments