ബേക്കൽ ബീച്ച് ഫെസ്റ്റിന് എത്തുന്നവർക്ക് "കാര്യം സാധിക്കാൻ" നെട്ടോട്ടമോടേണ്ട ഗതികേട് തുടരുന്നു. ദിവസേന ലക്ഷക്കണക്കിന് ആളുകൾ എത്തുന്ന അന്താരാഷ്ട്ര ബീച്ച് ഫെസ്റ്റിവലിലാണ് ശുചിമുറികളുടെ അപര്യാപ്തത മൂലം ജനങ്ങൾ ബുദ്ധിമുട്ടുന്നത്. ഇക്കാര്യം ശ്രദ്ധയിൽ പെട്ടതോടെ കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തിയതായി ബി ആർ ഡി സി അവകാശപ്പെടുന്നുണ്ടെങ്കിലും ഇന്നലേയും അവസ്ഥയ്ക്ക് വലിയ മാറ്റമൊന്നും വന്നില്ല എന്നാണ് അനുഭവസ്ഥരുടെ മൊഴി. ഒരു കോടി രൂപ മുടക്കി പണിത ഇന്റർനാഷണൽ ടോയ്‌ലറ്റ് ഉൾപ്പെടെ താൽക്കാലിക ബോക്സ് ടോയ്‌ലറ്റുകൾ പോലും വെള്ളമോ വെളിച്ചമോ ഇല്ലാതെ ഉപയോഗ ശൂന്യമായ കാഴ്ചയാണ് ബീച്ചിൽ കാണാൻ പറ്റുന്നത്. ശുചിത്വം നിലനിർത്താൻ ചുമതലപ്പെടുത്തീയ ഹരിത കർമ്മസേനയെ ആ പരിസരങ്ങളിൽ എവിടെയും കാണാൻ പോലും സാധിക്കുന്നില്ല എന്നതാണ് മറ്റൊരു വസ്തുത.
0 Comments