കാഞ്ഞങ്ങാട്: അലാമിപള്ളി ബസ് സ്റ്റാന്റില്‍ തെരുവ് നായകള്‍ അന്യ സംസ്ഥാനത്തുള്ള പതിനൊന്നു വയസുകാരനെ ആക്രമിച്ചു. മഹരാഷ്ട്രയില്‍ നിന്നുമെത്തി തെരുവില്‍ താമസിക്കുന്ന എട്ടംഗ കുടുംബത്തില്‍പ്പെട്ട സലീം(11) നെയാണ് ഇന്നലെ രാവിലെയോടെ തെരുവ് നായകള്‍ ആക്രമിച്ച് പരിക്കേല്‍പ്പിച്ചത്. സലീമിന്റെ ഇരു കൈകളും നായ കടിച്ച് പറിച്ചു. നായയു ടെ ആക്രമം ശ്രദ്ധയില്‍പ്പെട്ട ഹോംഗാര്‍ഡ് അംബുജാക്ഷനും ബസ് ജീവനക്കാരുമാണ് നൂറ്റൊന്ന് ആംബുലന്‍സ് വിളിച്ച് ജില്ലാ ആസ്പത്രിയില്‍ എത്തിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം മംഗലാപുരം വഴി കാഞ്ഞങ്ങാട് എത്തി റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്ത് താമസമാക്കിയ കുടുംബത്തില്‍പ്പെട്ട കുട്ടി യെയാണ് തെരുവ് നായകള്‍ ആക്രമിച്ചത്. ഈ കുടുംബത്തിന് ശരീരത്തില്‍ മെലാനിന്‍ കുറഞ്ഞത് മൂലമുള്ള അല്‍ബിനിസം രോഗം ബാധിച്ചിട്ടുണ്ട്. അതു കൊണ്ട് തന്നെ സലീം അടക്കമുള്ളവര്‍ക്ക് കാഴ്ച ശക്തിയും കുറവാണ്.
0 Comments