ബേക്കൽ : ബേക്കൽ അന്താരാഷ്ട്ര ബീച്ച് ഫെസ്റ്റിവലിൽ അംഗവൈകല്യമുള്ളവർക്ക് ഒരുക്കിയിരിക്കുന്നത് രണ്ട് വീൽ ചെയറുകൾ മാത്രം. ലക്ഷക്കണക്കിന് ആളുകൾ പങ്കെടുത്തു വരുന്ന ഫെസ്റ്റിവലിലാണ് അംഗ പരിമിതർക്കും ശാരീരിക അവശതയുള്ളവർക്കും അവഗണന. വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ അംഗ പരിമിതർക്ക് മതിയായ സൗകര്യം ഒരുക്കണമെന്നാണ് ചട്ടം. എന്നാൽ ബേക്കൽ അന്താരാഷ്ട്ര ബീച്ച് ഫെസ്റ്റിവലിൽ ഇത്തരത്തിലുള്ളവർക്ക് കടുത്ത അവഗണന നേരിട്ടതായാണ് പരാതി. ഫെസ്റ്റിവലിൽ കുടുംബത്തോടൊപ്പമെത്തുന്ന ശാരീരിക അവശത നേരിടുന്ന വരെ വാഹനത്തിൽ തന്നെ ഇരുത്തേണ്ട അവസ്ഥയാണ് ഉള്ളത്.ഇത്തരത്തിൽ ദിവസവും നിരവധിപേരാണ് വീൽ ചെയറിന്റെ കുറവ് കാരണം ബുദ്ധിമുട്ടുന്നത്.
Bekal Beach Festival,
0 Comments