നാടിന്റെ ഹൃദയോത്സവമായി മാറിയ ബേക്കല്‍ ബീച്ച് ഫെസ്റ്റിവല്‍ തുടരും- മന്ത്രി പി എ മുഹമ്മദ് റിയാസ്

LATEST UPDATES

6/recent/ticker-posts

നാടിന്റെ ഹൃദയോത്സവമായി മാറിയ ബേക്കല്‍ ബീച്ച് ഫെസ്റ്റിവല്‍ തുടരും- മന്ത്രി പി എ മുഹമ്മദ് റിയാസ്

 


ബേക്കല്‍ ബീച്ച് ഫെസ്റ്റിവല്‍ ഹൃദയോത്സവമായി മാറിയെന്നതിന് തെളിവാണ് ഓരോ ദിവസവും എത്തുന്ന ജനസഞ്ചയമെന്നും ഈ ആഘോഷം ഇത്തവണ ആരംഭിച്ചു അവസാനിക്കുന്ന ഒന്നല്ലെന്നും ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. ബേക്കല്‍ അന്താരാഷ്ട്ര ബീച്ച് ഫെസ്റ്റിവല്‍ നഗരിയിലെ കൈറ്റ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ജനങ്ങള്‍ ഏറ്റെടുത്ത ബേക്കല്‍, ബേപ്പൂര്‍ ഫെസ്റ്റിവലുകള്‍ ടൂറിസം വകുപ്പ് തുടരും. ബീച്ച് ടൂറിസം കേരളത്തിന്റെ വിനോദ സഞ്ചാര മേഖലയില്‍ പ്രധാനമാണ്. അതിനുദാഹരണമാണ് ബേക്കലില്‍ കാണുന്ന  വലിയ ജനപങ്കാളിത്തം. ബീച്ച് ടൂറിസത്തിന്റെ  വളര്‍ച്ചക്കായി ആവുന്നതെല്ലാം സര്‍ക്കാരും ടൂറിസം വകുപ്പും ചെയ്യും. ടൂറിസം രംഗത്തെ മികച്ച സമയമാണ് ഇത്. സംസ്ഥാനത്തെ പ്രധാന തീരദേശ മേഖലകളിലിലെല്ലാം ഇതു പോലുള്ള  ആഘോഷങ്ങള്‍ സംഘടിപ്പിക്കും. 2022ല്‍ ആഭ്യന്തര വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ മികച്ച വര്‍ധനവാണ് ഉണ്ടായത്. ആഭ്യന്തര സഞ്ചാരികളുടെ കടന്നു വരവിന് ആവിഷ്‌കരിച്ച പദ്ധതികള്‍ക്ക് റോക്കറ്റ് വേഗത്തില്‍ ഫലമുണ്ടായതിന് തെളിവാണ് ടൂറിസം രംഗത്തെ ജി ഡി പി യുടെ വര്‍ധനവ്. കോവിധാനന്തരം വിദേശ സഞ്ചാരികള്‍ കേരളത്തിലേക്ക് എത്തുന്നത് കുറവാണ്. പഴയപോലെ ആകാന്‍ ഇനിയും സമയമെടുക്കും എന്നതിനാല്‍ ആഭ്യന്തര ടൂറിസം വളര്‍ത്തുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. മികച്ച.കുടുംബശ്രീ സി ഡി എസിനുള്ള ദേശിയ പുരസ്‌കാരം നേടിയ പനത്തടി കുടുംബശ്രീ സി ഡി എസിനെ മന്ത്രി അനുമോദിച്ചു.


Post a Comment

0 Comments