കാഞ്ഞങ്ങാട്; ബേക്കറി കുത്തിതുറന്ന് കവർച്ച പ്രതി പിടിയിൽ. കാഞ്ഞങ്ങാട് ഇട്ടമ്മൽ ഗാർഡർ വളപ്പിലെ ഹസൈനാറുടെ മകൻ ആബിദിനെ (29)യാണ് ഹൊസ്ദുർഗ് എസ്.ഐ.കെ.രാജീവൻ, കാഞ്ഞങ്ങാട് ഡിവൈഎസ്പി പി.ബാലകൃഷ്ണൻ നായരുടെ പ്രത്യേക അന്വേഷണ സംഘത്തിലെ എ.എസ്.ഐ. അബൂബക്കർ കല്ലായി എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ ഒക്ടോബർ 20 ന് രാത്രിയിലാണ് കുശാൽനഗറിലെ റോയൽ ലൈവ് ബേക്കറിയിൽ മോഷണം നടന്നത്.
ബേക്കറി പ്രവർത്തിക്കുന്ന കെട്ടിടത്തിൻ്റെപിറക് വശത്തെ ജനൽ കുത്തി തുറന്ന് ബേക്കറിക്ക് അകത്തുകടന്ന പ്രതി ബേക്കറിയിൽ സ്ഥാപിച്ചിരുന്ന നിരീക്ഷണ ക്യാമറ യുടെ ഹാർഡ് ഡിസ്ക് കടത്തി കൊണ്ട് പോകുകയും, മേശ കുത്തി തുറന്ന്15,260 രൂപമായി കടന്നുകളയുകയായിരുന്നു. ബേക്കറി ഉടമ ബിസ്മി ഹൗസിൽ ടി പി ഷൈജു (40) വിൻ്റെ പരാതിയിൽ കേസെടുത്ത ഹൊസ്ദുർഗ് പോലീസ് ഇൻസ്പെക്ടർ കെ. പി .ഷൈനിൻ്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് മോഷ്ടാവ് പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.
0 Comments