കണ്ണൂർ അന്താരാ ഷ്ട്ര വിമാനതാവളത്തിൽ ദുബായിയിൽ നിന്നും എത്തിയ യാത്രക്കാരനിൽ നിന്നും ലക്ഷങ്ങളുടെ സ്വർണ്ണം കസ്റ്റംസ് സംഘം പിടികൂടി. കാസറഗോഡ് ബേക്കൽ ഇല്യാസ് നഗറിലെ കുന്നിൽ അബൂബക്കറിൽനിന്നുമാണ് അനധികൃതമായി കടത്തുകയായിരുന്ന സ്വർണ്ണം പിടികൂടിയത്.രണ്ട് പോളിത്തിൻ സഞ്ചികളിൽ കടത്തിയ വിപണിയിൽ 66,26,940 രൂപ വില വരു ന്ന
1241 ഗ്രാം സ്വർണ്ണമാണ് പിടികൂടിയത്.പരിശോധനയിൽ ഡെപ്യൂട്ടി കമ്മീഷണർ സി.വി.ജയകാന്ത്, സൂപ്രണ്ട്മാരായ കൂവൻ പ്രകാശൻ, ശ്രീവിദ്യാ സുധീർ, ഗീതാകുമാരി, ഇൻസ്പെക്ടർമാരാർ സന്ദീപ് ദാഹിയ, നിഷാന്ത് ടാക്കൂർ.കെ.ആർ.നിഖിൽ, ഹെഡ് ഹവിൽദാർ എം.വി.വത്സല, ഓഫീസ് സ്റ്റാഫ് ലീനേഷ്, ലയ എന്നിവരാണ് ഉണ്ടായിരുന്നത്.
0 Comments