ബ്രദേഴ്സ് പരപ്പ യു എ ഇ സംഗമത്തിന്റെ ബ്രോഷർ പ്രകാശനം ചെയ്തു

LATEST UPDATES

6/recent/ticker-posts

ബ്രദേഴ്സ് പരപ്പ യു എ ഇ സംഗമത്തിന്റെ ബ്രോഷർ പ്രകാശനം ചെയ്തുഅബൂദാബി: ശഹാമയിൽ ജനുവരി 15 ന് നടക്കുന്ന ബ്രദേഴ്സ് പരപ്പ യു എ ഇ സംഗമത്തിന്റെ ബ്രോഷർ പ്രകാശനം അഹല്യ ഹോസ്പിറ്റൽ സീനിയർ ഓപ്പറേഷൻ മാനേജർ സൂരജ് പ്രഭാകർ മുസ്സഫ ഫിക്സ് മാക്സ് ഇലക്‌ട്രിക്കൽ ഉടമ റഷീദ് കല്ലഞ്ചിറക്ക് നൽകി പ്രകാശനം ചെയ്തു. ചടങ്ങിൽ പ്രോഗ്രാം ചെയർമാൻ റാഷിദ് എടത്തോട് അധ്യക്ഷം വഹിച്ചു.ജനറൽ കൺവീനർ അശോകൻ പരപ്പ സ്വാഗതവും ട്രഷറർ സുരേഷ് കനകപ്പള്ളി നന്ദിയും പറഞ്ഞു.


അഹല്യ ഗ്രൂപ്പ് അഡ്മിനിസ്ട്രേഷൻ മാനേജർ ഉമേശ് , മാർക്കറ്റിംഗ് ഓഫീസർ ശ്രീകാന്ത്, അബ്ദുല്ല ക്ലായിക്കോട്,  റിയാസ് പരപ്പ , വിനോദ് ബാനം , മൻഷാദ് ക്ലായിക്കോട്, യാസർ ക്ലായിക്കോട്, കൃപേഷ് ബാനം, മുഹമ്മദ് കുഞ്ഞി കോളിച്ചാൽ, സമീർ എടത്തോട്, ആശിക് കോളിയാർ, ശ്രുതി,ദീപ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.


ജനുവരി 15 ന് ഞായറാഴ്ച്ച രാവിലെ പത്ത് മണി മുതൽ രാത്രി പത്ത് വരെ ശഹാമ ബാഹ്യയിൽ വെച്ചാണ് സംഗമം നടക്കുന്നത്.  കാഞ്ഞങ്ങാട് മണ്ഡലത്തിലെ ബളാൽ ,കിനാനൂർ കരിന്തളം ,കോടോം ബേളൂർ എന്നീ മൂന്ന് പഞ്ചായത്തുകളുടെ സംഗമ, സാംസ്കാരിക കേന്ദ്രമാണ് പരപ്പ.

പരപ്പ മേഖലയിലെ യു എ ഇയിലുള്ള അഞ്ഞൂറോളം ആളുകൾ സംഗമത്തിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷ.

ഫുട്ബോൾ മത്സരം ,കമ്പവലി ,ദഫ്മുട്ട്, തിരുവാതിര, കോൽക്കളി , സ്ത്രീകളുടെയും കുട്ടികളുടെയും വിവിധ കലാ പരിപാടികളും സംഗമത്തിൽ അരങ്ങേറുമെന്ന് സംഘാടകർ അറിയിച്ചു.

Post a Comment

0 Comments