മുട്ടുന്തല മഖാം ഉറൂസ്: ഹാഫിള് കുമ്മനം നിസാമുദ്ധീന്‍ അസ്ഹരിയുടെ പ്രഭാഷണം ഇന്ന്

LATEST UPDATES

6/recent/ticker-posts

മുട്ടുന്തല മഖാം ഉറൂസ്: ഹാഫിള് കുമ്മനം നിസാമുദ്ധീന്‍ അസ്ഹരിയുടെ പ്രഭാഷണം ഇന്ന്

 


കാഞ്ഞങ്ങാട്:  ചരിത്രപ്രസിദ്ധമായ കാഞ്ഞങ്ങാട് മുട്ടുന്തല മഖാം ഉറൂസിന്റെ ഏഴാം  ദിവസമായ ഇന്ന് രാത്രി ഇശാ നിസ്കാരത്തിന് ശേഷം നടക്കുന്ന മത പ്രഭാഷണ പരിപാടിയിൽ പ്രമുഖ പ്രഭാഷകൻ ഹാഫിള് കുമ്മനം നിസാമുദ്ധീന്‍ അസ്ഹരി മുഖ്യ പ്രഭാഷണം നടത്തും. 

ഡിസംബര്‍ 26 തിങ്കള്‍ ഹാഫിള് സിറാജുദ്ധീന്‍ ഖാസിമി പത്തനാപുരം മുഖ്യപ്രഭാഷണം നടത്തും. 

ഡിസംബര്‍ 27 ചൊവ്വ ളുഹ്ര്‍ നിസ്കാരാനന്തരം മൗലീദ് പാരായണത്തിനും സമാപന ദുആ മജ്ലിസിനും ബഹു. ചെറുമോത്ത് ഉസ്താദ് നേതൃത്വം നല്‍കും. തുടര്‍ന്ന്  മധുരക്കഞ്ഞി വിതരണവും അസര്‍ നിസ്കാരാനന്തരം ആയിരങ്ങള്‍ക്ക് അന്നദാനത്തോട് കൂടി ഉറൂസിന് പരിസമാപ്തി കുറിക്കും.


Post a Comment

0 Comments