ഡോ: മുഹമ്മദ് ഫാറൂഖ് നഈമി ഇന്ന് മുട്ടുന്തലയിൽ

LATEST UPDATES

6/recent/ticker-posts

ഡോ: മുഹമ്മദ് ഫാറൂഖ് നഈമി ഇന്ന് മുട്ടുന്തലയിൽ

 



കാഞ്ഞങ്ങാട്:  ചരിത്രപ്രസിദ്ധമായ കാഞ്ഞങ്ങാട് മുട്ടുന്തല മഖാം ഉറൂസിന്റെ ആറാം ദിവസമായ ഇന്ന് രാത്രി ഇശാ നിസ്കാരത്തിന് ശേഷം നടക്കുന്ന മത പ്രഭാഷണ പരിപാടിയിൽ പ്രമുഖ പ്രഭാഷകൻ ഡോക്ടർ മുഹമ്മദ് ഫാറൂഖ് നഈമി കൊല്ലം മുഖ്യ പ്രഭാഷണം നടത്തും. 

ഡിംസംബര്‍ 25 ഞായര്‍ ഇശാനിസ്കാരാനന്തരം ഹാഫിള് കുമ്മനം നിസാമുദ്ധീന്‍ അസ്ഹരി മുഖ്യപ്രഭാഷണം നടത്തും. 

ഡിസംബര്‍ 26 തിങ്കള്‍ ഹാഫിള് സിറാജുദ്ധീന്‍ ഖാസിമി പത്തനാപുരം മുഖ്യപ്രഭാഷണം നടത്തും. 

ഡിസംബര്‍ 27 ചൊവ്വ ളുഹ്ര്‍ നിസ്കാരാനന്തരം മൗലീദ് പാരായണത്തിനും സമാപന ദുആ മജ്ലിസിനും ബഹു. ചെറുമോത്ത് ഉസ്താദ് നേതൃത്വം നല്‍കും. തുടര്‍ന്ന്  മധുരക്കഞ്ഞി വിതരണവും അസര്‍ നിസ്കാരാനന്തരം ആയിരങ്ങള്‍ക്ക് അന്നദാനത്തോട് കൂടി ഉറൂസിന് പരിസമാപ്തി കുറിക്കും.


Post a Comment

0 Comments