'മുട്ട ഗ്രാമം പദ്ധതി' അജാനൂർ ഗ്രാമ പഞ്ചായത്ത് 2770 മുട്ട കോഴികളെ വിതരണം ചെയ്തു

'മുട്ട ഗ്രാമം പദ്ധതി' അജാനൂർ ഗ്രാമ പഞ്ചായത്ത് 2770 മുട്ട കോഴികളെ വിതരണം ചെയ്തു

 



അജാനൂർ : അജാനൂർ ഗ്രാമ പഞ്ചായത്ത് 2022 -23 വർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കിയ മുട്ട ഗ്രാമം പദ്ധതിയുടെ ഭാഗമായി 2770 മുട്ട കോഴികളെ വിതരണം ചെയ്തു. മുട്ട ഉത്പാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കുക എന്ന ലക്ഷ്യത്തോടെയാണ് മുട്ട ഗ്രാമം പദ്ധതി നടപ്പിലാക്കിയത്. വലിയ സ്വീകാര്യതയാണ് പദ്ധതിക്ക് ലഭിച്ചത്. 376800 രൂപയാണ് ഈ പദ്ധതിക്ക് വേണ്ടി പഞ്ചായത്ത്  മാറ്റി വെച്ചത് . ഒരു യൂണിറ്റിന് 600 രൂപ എന്ന നിലയിലാണ് പദ്ധതി നടപ്പിലാക്കിയത്. ഒരു ഗുണഭോക്താവിന് 5 കോഴികളാണ് നൽകിയത്. 628 ഗുണഭോക്തൃ അപേക്ഷകളാണ് ലഭിച്ചത്. അതിൽ 554 ഗുണഭോക്താക്കൾക്ക് മുട്ടകോഴി വിതരണം ചെയ്തു കഴിഞ്ഞു.   100 ശതമാനം സബ്സിഡിയോടെയാണ് പദ്ധതി നടപ്പിലാക്കിയത്. വെറ്റിനറി സർജൻ ഡോ ആശയാണ് പദ്ധതി നിർവ്വഹണം നടത്തിയത്. കൂടാതെ  തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി നൂറോളം കോഴി കൂടുകളും നിർമ്മിച്ചു നൽകിയിരുന്നു. 

മുട്ടകോഴി വിതരണം വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ മീനയും ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ കൃഷ്ണൻ മാഷും കൂടി നിർവ്വഹിച്ചു. വാർഡ് മെമ്പർമാരായ എം ബാലകൃഷ്ണൻ , പി മിനി, അശോകൻ ഇട്ടമ്മൽ , സിന്ധു ബാബു, ശ്രീദേവി കെ ആർ എന്നിവർ പങ്കെടുത്തു.

Post a Comment

0 Comments