അബുദാബി കാസ്രോട്ടാർ സോക്കർ ഫെസ്റ്റ് സീസൺ-6 ഫെബ്രുവരി 25ന്

അബുദാബി കാസ്രോട്ടാർ സോക്കർ ഫെസ്റ്റ് സീസൺ-6 ഫെബ്രുവരി 25ന്





അബുദാബി: കാരുണ്യ പ്രവർത്തനത്തിന്റെയും സ്വാന്തന, കലാ, കായിക മേഖലയിലൂടെ കഴിഞ്ഞ ഏഴു വർഷം നാട്ടിലും മറുനാട്ടിലും ജനമനസുകളിൽ കുടിയേറി പാർക്കുകയും,കൊറോണ ക്കാലത്തും അല്ലാതെയും ജനങ്ങളിലേക്ക് ഇറങ്ങി ചെന്ന് സാമ്പത്തിക സഹായവും,ഭക്ഷണ കിറ്റ് വിതരണവും നടത്തുകയും,അബുദാബി നാട്ടിൽ ആരോഗ്യ വിഭാഗത്തിനൊപ്പം ചേർന്ന് രക്ത ദാന ക്യാമ്പുകൾ സംഘടിപ്പിച്ച് തുടർച്ചയായി മൂന്ന് തവണ അബുദാബി ആരോഗ്യ വിഭാഗമായ സേഹ യുടെ പുരസ്‌കാരം ലഭിക്കുകയും ചെയ്ത സൗഹൃദ കൂട്ടായിമയായ അബുദാബി കാസ്രോട്ടാർ  ലുലു ഗ്രൂപ്പ് ട്രോഫിക്ക് വേണ്ടിയുള്ള സൈഫ് ലൈൻ അവതരിപ്പിക്കുന്ന സോക്കർ ഫെസ്റ്റ് സീസൺ-6 ഫെബ്രുവരി 25 ന് അബുദാബി ഡിപിഎച്ച് ഗ്രൗണ്ടിൽ വെച്ച് നടത്താൻ അബുദാബിയിൽ നടന്ന ചടങ്ങിൽ തീരുമാനിച്ചു.

അബുദാബി കാസ്രോട്ടാർ സോക്കർ ഫെസ്റ്റ് സീസൺ-6 ചെയർമാൻ മുഹമ്മദ് ആലംപാടി, ജനറൽ കൺവീനർ സാബിർ ജർമൻ, കോർഡിനേറ്റർ റഫീഖ് കുമ്പള, അബുദാബി കാസ്രോട്ടാർ ചെയർമാനും സൈഫ് ലൈൻ ഗ്രൂപ്പ് എംഡിയും ആയ ഡോ:അബൂബക്കർ കുറ്റിക്കോൽ, സൈഫ് ലൈൻ ഗ്രൂപ്പ് അക്കൗണ്ട് മാനേജർ മുആദ്, ഇലക്ട്രിക്കൽ എൻജിനീയർ റെനോസ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

Post a Comment

0 Comments