ചിത്താരി അംഗണവാടി കെട്ടിടോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ടി ശോഭ നിർവ്വഹിച്ചു

LATEST UPDATES

6/recent/ticker-posts

ചിത്താരി അംഗണവാടി കെട്ടിടോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ടി ശോഭ നിർവ്വഹിച്ചു

 

അജാനൂർ: അജാനൂർ ഗ്രാമ പഞ്ചായത്തിലെ  ചിത്താരി അംഗണവാടിക്ക് വേണ്ടി പുതുതായി നിർമ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം  പഞ്ചായത്ത് പ്രസിഡന്റ് ടി ശോഭ നിർവ്വഹിച്ചു. പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച കെട്ടിടമാണ് ഇത്. അങ്കണവാടിക്ക് കെട്ടിടം നിർമിക്കുന്നതിന് ഭൂമി ദാനം നൽകിയ നുസ്റത്ത് കെ പി യ്ക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി ശോഭ ഉപഹാരം നൽകി. വാർഡ് മെമ്പർ സി കെ ഇർഷാദ് അധ്യക്ഷത വഹിച്ചു.  പഞ്ചായത്ത് വൈസ് പ്രസിഡന്റ്  കെ സബീഷ് , വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ മീന, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ കൃഷ്ണൻ മാസ്റ്റർ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷീബ ഉമ്മർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എം. ജി. പുഷ്പ, പി പി നസീമ ടീച്ചർ, എന്നിവർ സംസാരിച്ചു. പഞ്ചായത്ത് മെമ്പർമാരായ കെ വി ലക്ഷ്മി , ഇബ്രാഹിം ആവിക്കൽ , എം ബാലകൃഷ്ണൻ , കെ രവീന്ദ്രൻ ,  ബാലകൃഷ്ണൻ , ഷക്കീല ബദറുദ്ധീൻ , സമൂഹ്യ പ്രവർത്തകരായ ബഷീർ മാട്ടുമ്മൽ , സുബൈർ സി പി , ബഷീർ ജിദ്ദ , കൃഷ്ണൻ താനത്തിങ്കാൽ , മുഹമ്മദ് കുഞ്ഞി കെ സി , ജംഷീദ് കുന്നുമ്മൽ , ഹാരിസ് സിഎം, എന്നിവർ സന്നിഹിതരായിരുന്നു. ഐ സി ഡി എസ്‌ സൂപ്പർ വൈസർ ഗൗരിശ്രീ സ്വാഗതവും ലില്ലി ടീച്ചർ നന്ദിയും പറഞ്ഞു.

Post a Comment

0 Comments