ഭക്ഷ്യവിഷബാധയെ തുടർന്ന് ഏഴ് വിദ്യാർഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചിറക്കൽ നിത്യാനന്ദ ഭവൻ സ്കൂളിലെ വിദ്യാർഥികളെയാണ് ഭക്ഷ്യവിഷബാധയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
തിങ്കളാഴ്ച ഉച്ചക്ക് 2.30 യോടെയാണ് സംഭവം. ഉച്ചഭക്ഷണത്തിനായി വീടുകളിൽനിന്നും കൊണ്ടുവന്ന പൊറോട്ട, ചിക്കൻ, മയോണൈസ് എന്നീ ഭക്ഷണ സാധനങ്ങൾ പങ്കിട്ടു കഴിച്ചവർക്കാണ് ഭക്ഷ്യ വിഷബാധയേറ്റതെന്നാണ് വിവരം. പാപ്പിനിശേരി സാമൂഹികാരോഗ്യ കേന്ദ്രത്തിലാണ് വിദ്യാർഥികളുള്ളത്. ആരുടെയും നില ഗുരുതരമല്ല.
0 Comments