സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലിന് കീഴില്‍ വിവിധ ജില്ലകളിലെ സ്‌പോര്‍ട്‌സ് അക്കാഡമികളിലേക്ക് 2023-24 വര്‍ഷത്തേക്കുള്ള കായിക താരങ്ങളെ തെരഞ്ഞെടുക്കുന്നതിനായുള്ള സോണല്‍ സെലക്ഷന്‍ ട്രയല്‍സ് ജനുവരി 18,19 തീയതികളില്‍ കണ്ണൂര്‍ പോലീസ് മൈതാനിയില്‍ നടക്കും. വിവിധ സ്‌കൂള്‍, പ്ലസ് വണ്‍, കോളേജ്, സ്‌പോര്‍ട്‌സ് അക്കാഡമികളിലേക്കും (നിലവില്‍ 6,7,10,12 ക്ലാസ്സുകളില്‍ പഠിക്കുന്നവര്‍) അണ്ടര്‍ 14 വുമണ്‍ ഫുട്‌ബോള്‍ അക്കാഡമിയിലേക്കുമാണ് സെലക്ഷന്‍ നടത്തുന്നത്. സംസ്ഥാന തല മത്സരങ്ങളില്‍ പങ്കെടുത്ത് ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം ലഭിച്ചവര്‍ക്കും, ദേശീയ മത്സരങ്ങളില്‍ പങ്കെടുത്തവര്‍ക്കും ഒമ്പതാം ക്ലാസ്സിലേക്ക് ട്രയല്‍സില്‍ പങ്കെടുക്കാം. അത്‌ലറ്റിക്‌സ്, ബാസ്‌കറ്റ്‌ബോള്‍, ഫുട്‌ബോള്‍, വോളിബോള്‍ എന്നീ ഇനങ്ങളില്‍ ജില്ലാതല സെലക്ഷനില്‍ പങ്കെടുത്ത് യോഗ്യത നേടിയവര്‍ക്കും. സ്വിമ്മിങ്, ബോക്‌സിങ്, ജൂഡോ, ഫെന്‍സിങ്, ആര്‍ച്ചെറി, റെസ്ലിംഗ്, തായ്‌ക്വോണ്ടോ, സൈക്ലിംഗ്, നെറ്റ്‌ബോള്‍, ഹോക്കി, കബഡി, ഹാന്റ്‌ബോള്‍, ഖോ-ഖോ, സോഫ്റ്റ് ബോള്‍ (കോളേജ് മാതം), വെയ്റ്റ്
ലിഫ്റ്റിംഗ് (കോളേജ് മാത്രം) എന്നീ കായിക ഇനങ്ങളിലേക്കുമാണ് സോണല്‍ സെലക്ഷന്‍ നടത്തുന്നത്. സ്‌കൂള്‍, പ്ലസ് വണ്‍ ക്ലാസ്സുകളിലേക്ക് ജനുവരി 18നും, കോളേജ് അണ്ടര്‍ 14 വനിതാ ഫുട്‌ബോള്‍ ജനുവരി 19നുമാണ് സെലക്ഷന്‍ നടക്കുക. സെലക്ഷനില്‍ പങ്കെടുക്കുന്ന കായിക താരങ്ങള്‍ www.sportscouncil.kerala.gov.
0 Comments