കാണികളെ ആവേശത്തിന്റെ മുൾമുനയിൽ നിർത്തി മെട്രോ കപ്പിന്റെ രണ്ടാം ദിനം

LATEST UPDATES

6/recent/ticker-posts

കാണികളെ ആവേശത്തിന്റെ മുൾമുനയിൽ നിർത്തി മെട്രോ കപ്പിന്റെ രണ്ടാം ദിനം

 

പാലക്കുന്ന് : തിങ്ങി നിറഞ്ഞ ഗാലറിയിലെ ആർപ്പുവിളികൾക്കൊപ്പം നെസ്റ്റൽ ഷൂട്ട്ടേഴ്‌സ് പടന്നയുടെയും, അലവിസ് യുണൈറ്റഡ് ഹദ്ദാദ്‌ പള്ളിക്കരയുടെയും കളിക്കാർ പാലക്കുന്നു ഡ്യൂൺസ് ഫ്ലഡ്ലൈറ്റ് മൈതാനം നിറഞ്ഞാടുകയായിരുന്നു ചിത്താരി ഹസീന ക്ലബ്‌ ആദ്യത്യമുരുളുന്ന മെട്രോ കപ്പിന്റെ രണ്ടാം ദിനമായ ഇന്നലെ.

സെവൻസ് ഫുട്ബാളിന്റെ സകലമാന  മനോഹരിതയും നിറഞ്ഞാടിയ മത്സരത്തിന്റെ 27ആം സെക്കന്റ്റിൽ യുണൈറ്റഡ് ഹദ്ദാദ്‌,ഷൂട്ട്ടേഴ്സ് പടന്നയുടെ വലയിലേക്ക് നിറയൊഴിച്ചു കൊണ്ട് ആദ്യ ഷോക്ക് നൽകുകയായിരുന്നു.

പിന്നീടങ്ങോട്ട്  നാലായിരത്തിലധികം കാണികളെ ആവേശത്തിമിർപ്പിലാറാടിച്ചു കൊണ്ട് കൊണ്ടുള്ള ജീവൻ മരണ പോരാട്ടം കാഴ്ച വെക്കുകയായിരുന്നു ഇരു ടീമുകളും.

കളിയുടെ രണ്ടാം പകുതിയുടെ 44ആം മിനുട്ടിൽ ഫൗളിലൂടെ കിട്ടിയ പെനാൽറ്റി ഇന്ത്യൻ ടീമംഗം മുഹമ്മദ് റാഫി നേടിയ ഗോളിലൂടെ ഷൂട്ട്ടേഴ്‌സ് പടന്ന സമനില നേടുകയായിരുന്നു.

ഷൂട്ടൗട്ടിലേക്ക് കടന്ന മത്സരം മൂന്നിനെതിരെ അഞ്ച് ഗോളുകൾക്ക് അൽവിസ് യുണൈറ്റഡ് ഹദ്ദാദ്‌ പള്ളിക്കര ക്വാർട്ടറിൽ പ്രവേശിച്ചു. യുണൈറ്റഡ് ഹദ്ദാദിന്റെ ഗോൾ കീപ്പർ സിനാൻ മാൻ ഓഫ്  ദി മാച്ച്.


Post a Comment

0 Comments