ചെറുവത്തൂർ : ഫെബ്രുവരി നാല് മുതൽ 13 വരെ പത്ത് ദിവസങ്ങളിലായി ചെറുവത്തൂരിൽ വെച്ച് സംഘടിപ്പിക്കുന്ന നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് കാർഷിക പ്രദർശന വിപണന മേളയുടെ വിജയത്തിനായുള്ള സ്വാഗത സംഘം രൂപീകരണ യോഗം ചെറുവത്തൂർ പഞ്ചായത്ത് ഹാളിൽ വെച്ച് നടന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മാധവൻ മണിയറയുടെ അധ്യക്ഷതയിൽ എം.രാജഗോപാലൻ എം.എൽ.എ ഉദ്ഘാടനം നിർവ്വഹിച്ചു. മുൻ എം.പി പി.കരുണാകരൻ, മുൻ എം.എൽ.എ കെ.കുഞ്ഞിരാമൻ
ചെറുവത്തൂർ പഞ്ചായത്ത് പ്രസിഡണ്ട് സി.വി.പ്രമീള, പടന്ന പഞ്ചായത്ത് പ്രസിഡണ്ട് പി.വി.മുഹമ്മദ് അസ്‌ലം, പിലിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.പി.പ്രസന്നകുമാരി, പി.കെ.ലക്ഷ്മി, കെ.സുധാകരൻ, സി.എച്ച് ഇക്ബാൽ, ഡോ:മനോജ് കുമാർ, ഡോ: രതീഷ് കുമാർ, ടി.നാരായണൻ, കെ.വി.സുധാകരൻ, എ.അമ്പുഞ്ഞി, ടി.സി.അബ്ദുള്ള, രതീഷ് പുതിയപുരയിൽ, എൻ.പുരുഷോത്തമൻ, എം.കുഞ്ഞിരാമൻ, കെ.അനിൽകുമാർ, വി.വി.സുനിത എന്നിവർ ചടങ്ങിൽ സംസാരിച്ചു. എം.സുമേഷ് സ്വാഗതവും, കെ.ബിന്ദു നന്ദിയും പറഞ്ഞു. മാധവൻ മണിയറ (ചെയർമാൻ), കെ.ബിന്ദു (ജനറൽ കൺവീനർ), എം.സുമേഷ് (കൺവീനർ) എന്നിവരെ സംഘാടക സമിതി ഭാരവാഹികളായി തെരഞ്ഞെടുത്തു.
0 Comments