അമിത വേഗത, ചേസിങ് ; ചിത്താരിയിൽ കാറുകൾ അപകടത്തിൽ പെട്ട് 5 പേർക്ക് പരിക്ക്; കാറുകൾ പൂർണമായും തകർന്നു

LATEST UPDATES

6/recent/ticker-posts

അമിത വേഗത, ചേസിങ് ; ചിത്താരിയിൽ കാറുകൾ അപകടത്തിൽ പെട്ട് 5 പേർക്ക് പരിക്ക്; കാറുകൾ പൂർണമായും തകർന്നു

കാഞ്ഞങ്ങാട്: സൗത്ത് ചിത്താരിയിൽ കാറിന് പിന്നിൽ മറ്റൊരു കാറിടിച്ച്   5 പേർക്ക് പരിക്ക്. രാത്രി 12.30 മണിയോടെയാണ് കെ എസ് ടി പി റോഡിൽ ചിത്താരിയിൽ ബംഗ്‌ലോ റസ്റ്റോറന്റിനടുത്താണ്  അപകടമുണ്ടായത്. ഇരു കാറുകളും അമിത വേഗതയിൽ കാഞ്ഞങ്ങാട് ഭാഗത്തേക്ക് വരികയായിരുന്നു. പിറകിൽ നിന്നും വന്ന സ്വിഫ്റ്റ് കാർ മുൻപിൽ പോവുകയായിരുന്ന സ്വിഫ്റ്റ് കാറിൻ്റെ പിറകിലിടിച്ച് കാറിൻ്റെ മുകളിൽ കുടി കയറിയിറങ്ങി. കാറുകൾ പാടെ തകർന്നു.  അജാനൂർ ഇഖ്ബാബാൽ നഗറിലെയും നിലേശ്വരം സ്വദേശികളും സഞ്ചരിച്ചതാണ് കാറുകൾ.ഇഖ്ബാൽനഗർ സ്വദേശികളായ നിസാം, ബാസിദ്, ബാഷ എന്നിവർക്കും നീലേശ്വരം സ്വദേശികളായ രണ്ട് പേർക്കുമാണ് പരിക്ക്.ഗുരുതര പരിക്കുള്ള നിസാമിനെ മംഗ്ളുരു ആശുപത്രിയിലേക്ക് കൊണ്ട് പോയി. മറ്റുള്ളവരെ കാഞ്ഞങ്ങാട് സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു.

Post a Comment

0 Comments