അഗ്രിഫെസ്റ്റ്-2023 ; ടിക്കറ്റ് വിൽപനയുടെ വിതരണോദ്ഘാടനം നിർവ്വഹിച്ചു

LATEST UPDATES

6/recent/ticker-posts

അഗ്രിഫെസ്റ്റ്-2023 ; ടിക്കറ്റ് വിൽപനയുടെ വിതരണോദ്ഘാടനം നിർവ്വഹിച്ചു



വലിയപറമ്പ : ഫെബ്രുവരി 4 മുതൽ 14 വരെ ചെറുവത്തൂരിൽ സംഘടിപ്പിക്കുന്ന നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് കാർഷിക പ്രദർശന വിപണന മേള "അഗ്രിഫെസ്റ്റ്-2023"ന്റെ ടിക്കറ്റ് വില്പനയുടെ ഉദ്ഘാടനം നടന്നു. വലിയപറമ്പ, പടന്ന, തൃക്കരിപ്പൂർ, പിലിക്കോട് എന്നീ പഞ്ചയാത്തുകളിലെ വിവിധ വാർഡുകളിലെ കുടുംബശ്രീകൾക്ക് ടിക്കറ്റുകൾ കൈമാറിയാണ് വിതരണണോദ്ഘാടനം നിർവ്വഹിച്ചത്. വലിയപറമ്പയിൽ വെച്ച് നടന്ന ചടങ്ങിൽ ഇ.കെ.ബിന്ദുവിന്റെ സ്വാഗത ഭാഷണത്തിൽ പി.ശ്യാമള അധ്യക്ഷത വഹിച്ചു. നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മാധവൻ മണിയറ, എം.സുമേഷ്, കെ.മനോഹരൻ, എ.വി.സന്തോഷ്, ഹിസാന എന്നിവർ സംസാരിച്ചു.

തൃക്കരിപ്പൂരിൽ വെച്ച് നടന്ന ചടങ്ങിൽ ഇ.എം.ആനന്ദവല്ലി അദ്ധ്യക്ഷയായി. മാധവൻ മണിയറ, എം.സുമേഷ്, വി.കെ.ബാവ, എം.വി.സുജാത, ടി.എസ്.നജീബ്, എ.വി.സന്തോഷ്കുമാർ, മാലതി എന്നിവർ സംസാരിച്ചു. പടന്നയിൽ വെച്ച് നടന്ന ചടങ്ങിൽ എം.സുമേഷ് അദ്ധ്യക്ഷനായി. മാധവൻ മണിയറ, കെ.അനിൽകുമാർ, എം.വി.സുജാത, ടി.രഥില, സി.റീന, ബിലാൽ, എം.വി.സതി, കെ.വി.ബിന്ദു എന്നിവർ സംസാരിച്ചു. പിലിക്കോട് വെച്ച് നടന്ന ചടങ്ങിൽ എം.വി.സുജാത അദ്ധ്യക്ഷയായി. മാധവൻ മണിയറ, പി.പി.പ്രസന്നകുമാരി, എം.സുമേഷ്, കെ.അനിൽ കുമാർ, പി.വി.ചന്ദ്രൻ, വി.പ്രദീപ്, എൻ പ്രസീതകുമാരി, പി.പ്രമീള, കെ.അശ്വിനി, പി.റോജ എന്നിവർ സംസാരിച്ചു.


Post a Comment

0 Comments